ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് രജിസ്‌ട്രേഷന്‍ കാലാവധി നീട്ടണം: അക്ഷയ യൂനിയന്‍
മലപ്പുറം: ആര്‍.എസ്.ബി.വൈ പദ്ധതിയുടെ ഭാഗമായി ചിയാക് നടത്തുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡിന്റെ രജിസ്‌ട്രേഷന്‍ കാലാവധി നീട്ടണമെന്നാവശ്യം. മലപ്പുറത്തു ചേര്‍ന്ന അക്ഷയ ആന്‍ഡ് ആള്‍ ഐ.ടി എന്റ്രര്‍പ്രനേഴ്‌സ,് എംപ്ലോയിസ് യൂനിയന്‍ ജില്ലാ കമ്മിറ്റി യോഗമാണ് ആവശ്യമുന്നയിച്ചത്.
അര്‍ഹരായ പല കുടുംബങ്ങളും പദ്ധതിയെക്കുറിച്ച് ഇനിയും അറിഞ്ഞിട്ടില്ല. ആശ, അങ്കണവാടി പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തി പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സാധാരണക്കാരിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും രജിസ്‌ട്രേഷനും ഫോട്ടോയെടുത്തു കാര്‍ഡ് വിതരണം ചെയ്യുന്നതിനും അക്ഷയ കേന്ദ്രങ്ങളെ തന്നെ ഏല്‍പ്പിക്കണമെന്നും യോഗം അവശ്യപ്പെട്ടു.
മേല്‍ ആവശ്യങ്ങള്‍ ഉന്നയിച്ചു മുഖ്യമന്ത്രിക്കും തൊഴില്‍ വകുപ്പുമന്ത്രിക്കും നിവേദനമയച്ചു. അക്ഷയ ആന്‍ഡ് ആള്‍ ഐ.ടി എന്റ്ര്ര്‍പ്രണേഴ്‌സ,് എംപ്ലോയിസ് യൂനിയന്‍ ജില്ല കമ്മിറ്റി യോഗത്തില്‍ ജില്ല പ്രസിഡന്റ് പി.പി. നാസര്‍ കോഡൂര്‍ അധ്യക്ഷനായി.
ജില്ലാ ഭാരവാഹികളായ അഷ്‌റഫ് പട്ടാക്കല്‍ അരിക്കോട്, ഹംസ മീനടത്തൂര്‍, സി.എച്ച്.അബ്ദുസമദ് മലപ്പുറം, അബ്ദുല്‍ ഹമീദ് മരക്കാര്‍ ചെട്ടിപ്പടി, കെ.എം മൊയ്തു (ബാബു) കൊണ്ടോട്ടി, പി.കെ മന്‍സൂര്‍ അലി പൂക്കോട്ടൂര്‍, കെ.പി മുഹമ്മദ് ഷിഹാബ് പടിഞ്ഞാറ്റുമുറി, കെ. മുഹമ്മദ് ഷാജി പടപ്പറമ്പ, കമ്മിറ്റി അംഗങ്ങളായ കെ. ഹബീബ്‌റഹ്മാന്‍ ഒതുക്കുങ്ങല്‍, ടി. മുഹമ്മദ് റിയാസ് കോട്ടക്കല്‍, പി. തഫ്‌സീറലി പൊന്‍മള, പി. സഹദ് ചാപ്പനങ്ങാടി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."