HOME
DETAILS
MAL
പട്ടിണിമരണം; മൃതദേഹം സംസ്കരിച്ചു
backup
September 27 2016 | 23:09 PM
എടപ്പാള്‍: ഭക്ഷണവും ചികിത്സയും പരിചരണവും കൃത്യമായി ലഭിക്കാതെ മരിച്ച മതിലകത്ത് കുന്നത്താട്ടില്‍ ശോഭനയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ചങ്ങരംകുളം അഡീഷണല്‍ എസ്.ഐ.ബാഹുലേയന് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. തിങ്കളാഴ്ച പുലര്‍ച്ചെ പന്ത്രണ്ടിനു ശേഷമാണു മരണം നടന്നതെന്നും ശോഭനയുടെ ഹൃദയത്തിനു തകരാര്‍ ഉണ്ടണ്ടായിരുന്നതായും പ്രാഥമിക റിപ്പോര്‍ട്ടില്‍ സൂചനയുണ്ടണ്ട്. സംസ്കാര ചടങ്ങില്‍ തിരൂര്‍ സബ് കലക്ടര്‍ ആഥില അബ്ദുള്ള, അഡീഷണല്‍ തഹസില്‍ദാര്‍ സത്യന്, വട്ടംകുളം വില്ലേജ് ഓഫീസര്‍ എ.നൗഷാദ്, പൊലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."