HOME
DETAILS
MAL
കുരുമുളക് ചെടികളില്‍ ദ്രുതവാട്ട രോഗ ബാധ
backup
September 27 2016 | 23:09 PM
പാണ്ടിക്കാട്: വളരാട് മേഖലയിലെ കുരുമുമുളക് തോട്ടത്തില്‍ ദ്രുതവാട്ടം രോഗ ബാധ. വളരാട് അങ്കണവാടിക്കു പിറകിലെ കുരുമുളക് തോട്ടത്തിലെ കമുങ്ങില് പടര്‍ന്ന് കയറിയ വള്ളിയിലാണ് രോഗ ബാധ കണ്ടെത്തിയത്.
ഇലകള്‍ പഴുത്ത് തണ്ടും തിരികളും കൊഴിഞ്ഞ് ഒടുവില്‍ ചെടി മുഴുവനും ഉണങ്ങി നശിക്കുന്ന കുമിള്‍ രോഗമണിത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെട്ടെന്നുള്ള വാട്ട രോഗം വന്ന് ഒട്ടേറെ തോട്ടങ്ങള്‍ മുഴുവനായും നശിച്ചിരുന്നു. കൃഷി അസിസ്റ്റന്റ് കുഞ്ഞാലിക്കുട്ടി തോട്ടത്തില്‍ എത്തി കൂടുതല്‍ ചെടികളിലേക്ക് രോഗം പടരാതിരിക്കാന്‍ കുമിള്‍നാശിനി ചെടികളില്‍ തളിക്കാനും തടത്തില്‍ ഒഴിക്കാനും നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."