HOME
DETAILS
MAL
കടല്‍കൊല : ലാത്തോറയ്ക്ക് സെപ്തംബര്‍ 30 വരെ ഇറ്റലിയില്‍ തുടരാമെന്ന് സുപ്രിംകോടതി
backup
April 26 2016 | 12:04 PM
ന്യൂഡല്‍ഹി:ഇറ്റാലിയന്‍ നാവികന് മാസിമിലാനോ ലാത്തോറെയ്ക്ക് സെപ്തംബര്‍ 30 വരെ ഇറ്റലിയില്‍ തുടരാമെന്ന് സുപ്രിംകോടതി. ഈ കാലയളവിനുള്ളില്‍ ലാത്തോറെ തിരിച്ചെത്തുമെന്ന ഉറപ്പ് എഴുതി നല്‍കണം.എന്നാല്‍ കാലാവധി ഒരു വര്‍ഷമായി നീട്ടി നല്‍കണമെന്ന ഇറ്റലിയുടെ ആവശ്യം സുപ്രിംകോടതി തള്ളി.കേസ് ഇനി സെപ്തംബര്‍ 20 ന് കോടതി വീണ്ടും പരിഗണിക്കും. പക്ഷാഘാതം ബാധിച്ച ലാത്തോറെ വിദഗ്ധ ചികിത്സക്കായിട്ടാണ് ഇറ്റലിയിലേക്ക് പോയത്.
കടല്‍കൊലക്കേസിലെ മറ്റൊരു പ്രതിയായ സാല്വത്രേ ജിറോണിനെ ഉപാധികളോടെ വിട്ടയക്കാമെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."