ജില്ലാതല ആരോഗ്യ സെമിനാര്‍ കോട്ടക്കലില്‍
കോട്ടക്കല്‍: ഡിഫ്തീരിയ അടക്കമുള്ള സാംക്രമിക രോഗങ്ങള്‍ തടയുന്നതിനു ജില്ലാ പഞ്ചായത്തും കോട്ടക്കല്‍ നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ആരോഗ്യ സെമിനാര്‍ ഒക്ടോബര്‍ ഒന്നിനു ശനിയാഴ്ച ഉച്ചയ്ക്കു രണ്ടിനു കോട്ടക്കല്‍ സി.എച്ച് ഓഡിറ്റോറിയത്തില്‍ നടക്കും. ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, കില ഫാക്കല്റ്റികള്, സാക്ഷരത പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സംയുക്ത കൂട്ടായ്മയിലാണു പദ്ധതി.
ജില്ലയിലെ മുഴന്‍ തദ്ദേശ സ്ഥാപനങ്ങളിലൂടെ സാംക്രമികരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ശുചിത്വം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണു ലക്ഷ്യം. സംസ്ഥാനത്ത് ആദ്യമായി പൊതുജനാരോഗ്യരംഗത്ത് ഹെല്‍ത്ത് സപ്പോര്‍ട്ടിങ് ഗ്രൂപ്പ് രൂപീകരിച്ചു മിഷന്മുക്തി ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയോടെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ വികസന സമിതി, വാര്‍ഡ് സാനിറ്റേഷന്‍ സമിതി എന്നിവയിലൂടെയാണു പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നത്.
സെമിനാര്‍ പ്രൊഫ.കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് അധ്യക്ഷനാകും. പ്രൊജക്റ്റ് പ്രകാശനം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഉമ്മര്‍ഫാറൂഖ് നിര്‍വഹിക്കും. ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കല്‍, തുടര്‍വിദ്യാഭ്യാസ വീഡിയോ പ്രകാശനം, ഗ്രൂപ്പ് ചര്‍ച്ച എന്നിവ സെമിനാറിന്റെ ഭാഗമായി നടക്കും. പത്രസമ്മേളനത്തില്‍ നഗരസഭ ചെയര്മാന് കെ.കെ നാസര്‍, കെ.എം റഷീദ്, ബുഷ്റ ഷബീര്‍, പി ഉസ്മാന്‍കുട്ടി, അലവി തൈക്കാട്ട് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."