HOME
DETAILS
MAL
ചൈനയിലെ ചില്ലുപാലം വീണ്ടും തുറന്നു
backup
September 29 2016 | 03:09 AM
ബെയ്ജിങ്: അറ്റകുറ്റപ്പണികള്‍ക്കായി അടച്ച ലോകത്തിലെ ഏറ്റവും വലുതും നീളമേറിയതുമായ ചൈനയിലെ ജംഗ് ജാ ജിയെ ഗ്ലാസ് പാലം വീണ്ടും തുറന്നു. ഒരു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് പാലം വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നുനല്‍കിയത്.
ഹുവാന്‍ പ്രവിശയിലെ രണ്ടു മലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന് 430 മീറ്റര്‍ നീളമുണ്ട്. 3.4 മില്യണ്‍ ഡോളറാണ് പാലം നിര്‍മിതിക്കായി വേണ്ടിവന്നത്. ഇസ്രായേലി ശില്പിയായ ഹെയിം ഡോട്ടന് ആണ് പാലം രൂപകല്‍പ്പന ചെയ്തത്. എല്ലാ ദിവസം 8000 സന്ദര്‍ശകരെയാണ് പാലത്തില്‍ അനുവദിക്കുക
പാലം തുറന്ന് 13 ദിവസങ്ങള്‍ക്ക് ശേഷമാണ് അറ്റകുറ്റപണികള്‍ക്കായി അടയ്ക്കാനുള്ള തീരുമാനം എടുത്തത്. ടൂറിസം വികസനത്തിനത്തിന്റെ ഭാഗമായി നിര്‍മിച്ച പാലം അടയ്ക്കുന്നതിനു മുമ്പ് ദിവസവും 10,000ല്‍ അധികംപേര്‍ സന്ദര്‍ശിച്ചിരുന്നതായാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."