സ്വാശ്രയം: സ്പീക്കറും പരാജയപ്പെട്ടു; സമരം ശക്തമാക്കി പ്രതിപക്ഷം
തിരുവനന്തപുരം: നിയമസഭയില്‍ സ്വാശ്രയ പ്രശ്നത്തില്‍ പരിഹാരം കാണുന്നതിനായി സ്പീക്കര്‍ വിളിച്ചുചേര്‍ത്ത സമവായ ശ്രമം പരാജയപ്പെട്ടു. ഇതോടെ പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
സഭാനടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാറിന്റേത് സ്വാശ്രയക്കൊള്ളയാണ്. മാനേജ്മെന്റുകളുമായി ചേര്‍ന്ന് സര്‍ക്കാര്‍ കൊള്ള നടത്തുകയാണ്. ഇതിനു കൂട്ടുനില്ക്കാന് പ്രതിപക്ഷത്തെ കിട്ടില്ലെന്നു ചെന്നിത്തല പറഞ്ഞു.
സര്‍ക്കാര്‍ ദുരഭിമാനം വെടിയണം. പ്രതിപക്ഷം ഉന്നയിച്ചത് ന്യായമായ ആവശ്യങ്ങളാണ്. എന്നാല്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയാറല്ല. കഴിഞ്ഞ അഞ്ചുവര്‍ഷം നാമമാത്രമായ ഫീസാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇന്ന് മാനേജ്മെന്റുകള്‍ ചോദിച്ച ഫീസ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
സഭയില്‍ പ്രതിഷേധം പ്രതിപക്ഷം
ശക്തമാക്കിയതോടെയാണ് സ്പീക്കര്‍ കക്ഷിനേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചത്.
സഭാനടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുത്തുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. സഭയ്ക്ക് അകത്തും പുറത്തും സ്പീക്കര്‍ക്കെതിരേ വിമര്‍ശനം ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സഭാനടപടികള്‍ ഇന്നും തുടക്കം മുതലേ തടസ്സപ്പെട്ടിരുന്നു. ചോദ്യോത്തരവേള പ്രതിപക്ഷം ബഹിഷ്കരിച്ചു. രാവിലെ കറുത്ത ബാഡ്ജുകള്‍ ധരിച്ചാണ് പ്രതിപക്ഷ എം.എല്‍.എ മാര്‍ സഭയില്‍ ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."