HOME
DETAILS
MAL
മലയാളി ബാലിക ബഹ്റൈനില്‍ മരിച്ചു
backup
September 29 2016 | 14:09 PM
മനാമ: നാലു വയസ്സുള്ള മലയാളി ബാലിക ബഹ്റൈനില്‍ മരിച്ചു. ആലപ്പുഴ സ്വദേശിയായ അനില്‍ സഖറിയുടെയും ഭാര്യ ഷേര്‍ളി മാത്യുവിന്റെയും മകള്‍ അഥീന സാറാ അനില്‍ (4)ആണ് കഴിഞ്ഞ ദിവസം ബഹ്റൈനിലെ താമസ സ്ഥലത്ത് വെച്ച് മരിച്ചത്.
കുട്ടിയുടെ അഛന് അനില്‍ സഖറിയ ഇവിടെ റിട്ട്സ് കാള്‍ട്ടണ്‍ ഹോട്ടലിലാണ് ജോലി ചെയ്യുന്നത്. മാതാവ് ഷേര്‍ളി മാത്യു ബി.ഡി.എഫ് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റുമാണ്. ഇവരുടെ മൂത്തമകളാണ് മരിച്ച അഥീന.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ സുപ്രഭാതത്തെ അറിയിച്ചു. മൃതദേഹം നാട്ടിലെത്തുന്ന മുറക്ക് സംസ്കാര ശുശ്രൂഷകള്‍ അടുത്ത ദിവസം ആലപ്പുഴ സെന്റ് ജോര്‍ജ്ജ് മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."