ജ്വല്ലറി കുത്തിത്തുറന്ന് വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു
വൈക്കം: വല്ലകം പോസ്റ്റാഫീസ് ജങ്ഷനു സമീപമുള്ള കൃപാജ്വല്ലറി കുത്തിതുറന്ന് വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു.
സ്വര്‍ണ്ണാഭരണങ്ങള്‍ എല്ലാ ദിവസവും ഉടമ കടപൂട്ടി പോകുമ്പോള്‍ വീട്ടില്‍ കൊണ്ടുപോയി സൂക്ഷിക്കുന്ന പതിവാണ്. അതിനാല്‍ വലിയനഷ്ടം ഉണ്ടായില്ല. ജ്വല്ലറിയുടെ ഷട്ടറിന്റെ രണ്ട് പൂട്ടുകളും തകര്‍ത്തശേഷം ഗ്ലാസ് ഡോര്‍ ഇടിച്ചുപൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണപെട്ടികളെല്ലാം അലങ്കോലപ്പെടുത്തിയ നിലയിലായിരുന്നു. 250 ഗ്രാം വെള്ളിയാഭരണങ്ങളാണ് നഷ്ടമായത്. കടയുടെ കെടുപാടുകള്‍ ഉള്‍പ്പടെ അന്മ്പതിനായിരം രുപയുടെ നഷ്ടം ഉണ്ടായതായി ഉടമ സിബി പറഞ്ഞു. വൈക്കത്ത് നിന്ന് എസ്.ഐമാരായ എം.സാഹില്‍, എന്‍.വി.സരസിജന്‍, എ.എസ്.ഐ ദിലീപന്, സി.പി.ഒ ഷാജിമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോട്ടയത്ത് നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി തെളിവുകള്‍ ശേഖരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."