HOME
DETAILS
MAL
എസ്.ടി.യു ജില്ലാ നേതൃക്യാമ്പ് ഒക്ടോബര്‍ 20 ന് തൊടുപുഴയില്‍
backup
September 29 2016 | 21:09 PM
തൊടുപുഴ: സ്വതന്ത്ര തൊഴിലാളി യൂണിയന് (എസ് ടി യു) ഇടുക്കി ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് ഒക്ടോബര്‍ 20 ന് തൊടുപുഴയില്‍ സംഘടിപ്പിക്കാന്‍ എസ് ടി യു ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സ്വാശ്രയ ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ യു.ഡി.എഫ് എം എല്‍ എമാര്‍ നടത്തുന്ന നിരാഹാര സമരത്തിന് യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റ് പി എന്‍ സീതി അധ്യക്ഷത വഹിച്ചു.
യൂണിയന്റെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 16 ന് ആരംഭിച്ച് നവംബര്‍ 16 ന് നകം പൂര്‍ത്തിയാക്കുന്നതിനും യോഗം തീരുമാനിച്ചു. യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പി എസ് അബ്ദുല്‍ ജബ്ബാര്‍, കെ എം സലിം, ടി കെ അബ്ദുല്‍ കരിം, വി എച്ച് മുഹമ്മദ്, അഡ്വ. സി കെ ജാഫര്‍, പി എം പരീത്, പി ജെ നൗഷാദ്, കെ എച്ച് അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."