ലോഡ്ജിലെ മലിനജലം കിണറുകളിലേക്ക്; നടപടിയെടുക്കാതെ അധികൃതര്‍
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ നെല്ലിക്കാപറമ്പ് ടൗണിലെ ലോഡ്ജുകളിലെ മലിനജലം അടുത്തു താമസിക്കുന്നവര്‍ക്ക് ദുരിതമാവുന്നതായി പരാതി.
ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലോഡ്ജില്‍ നിന്നുള്ള മലിനജലം സമീപത്തെ കിണറുകളിലേക്ക് ഒലിച്ചിറങ്ങി വെള്ളം ഉപയോഗശൂന്യമായതായി നാട്ടുകാര്‍ പറയുന്നു. കിണര്‍ ഉപയോഗശൂന്യമായതിനെ 65,000 രൂപ മുടക്കി മറ്റൊരു കിണര്‍ കുഴിക്കേണ്ടി വന്നിരിക്കുകയാണെന്ന് സൈനുദ്ദീന്‍ എന്നയാള്‍ ആരോഗ്യ വകുപ്പിനും ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കും നല്കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും ഇതുവരെ നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. നെല്ലിക്കാപറമ്പ് ടൗണിലെ കടകളില്‍ നിന്നും മറ്റുമുള്ള മാലിന്യങ്ങള്‍ തള്ളുന്നതും ഇയാളുടെ വീടിനു മുന്വശത്തണെന്നും പരാതിയില്‍ പറയുന്നു.
ജീവിതം ദുസ്സഹമായ തനിക്കും കുടുംബത്തിനും ജീവിക്കാനാവശ്യമായ സാഹചര്യമെരുക്കണമെന്നാണ് സമീപവാസികള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."