എസ്.കെ.എസ്.എസ്.എഫ് തിദ്കാര്‍ അനുസ്മരണ പദ്ധതിക്ക് തുടക്കം
മാണിയൂര്‍: സമസ്തയില്‍ മരണപ്പെട്ടവരുടെ അനുസ്മരണ പരിപാടികള്‍ക്ക് ഏകീകരണ സ്വഭാവം നല്‍കുന്നതിനായി എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിങ് ആവിഷ്‌കരിച്ച തിദ്കാര്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മാണിയൂര്‍ ശംസുല്‍ ഉലമാ മെമ്മോറിയല്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളജില്‍ സംസ്ഥാന സെക്രട്ടറി അബ്ദുസ്സലാം ദാരിമി കിണവക്കല്‍ ഉദ്ഘാടനം ചെയ്തു.
വളര്‍ന്നു വരുന്ന തലമുറ സമസ്തയുടെ സമുന്നതരായ നേതാക്കളുടെ ജീവിതം പഠിക്കണമെന്നും അത്യാധുനിക സംവിധാനങ്ങള്‍ ഇത്രയേറെ പുരോഗതി പ്രാപിച്ച കാലത്തും മാതൃകാ ജീവിതം എങ്ങനെ നയിക്കണമെന്ന് അവര്‍ പഠിപ്പിച്ച് തരികയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബുസ്താനുല്‍ ഉലൂം പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഫത്താഹ് ദാരിമി മുഖ്യപ്രഭാഷണം നടത്തി. ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ അധ്യക്ഷനായി. റഷീദ് ഫൈസി പൊറോറ, സയ്യിദ് മുഹമ്മദ് ഫൈസി, ഖാസിം ഹുദവി, മുര്‍ഷിദ് ദാരിമി, സുഹൈല്‍ വിളക്കോട്, അഷ്‌റഫ് നിരത്ത്പാലം, സഅദ് ചക്കരക്കല്‍, ആദില്‍ എടയന്നൂര്‍, റഷാദ് എളമ്പാറ, അബ്ദുല്ലത്തീഫ് പാലത്തുങ്കര, ഷഫീഖ് വേശാല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."