തദ്ദേശ ഭരണസമിതി യോഗ നടപടികള്‍ ഡിജിറ്റലില്‍: രാജ്യത്തെ ആദ്യജില്ല കാസര്‍കോട്
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും ഭരണസമിതി യോഗ നടപടികള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറി. മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഡിജിറ്റലൈസ്ഡ് മീറ്റിങ് മാനേജ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ ജില്ല എന്ന ബഹുമതിയും കാസര്‍കോടിനാണ്.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സകര്‍മ്മ എന്ന വെബ് അധിഷ്ഠിത സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന പൂര്‍ത്തീകരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഡി.എം.എം.എസിന്റെ ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനം ഗാന്ധിജയന്തിദിനമായ ഒക്‌ടോബര്‍ രണ്ടിന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. സംസ്ഥാന മുനിസിപ്പല്‍ ചെയര്‍മാന്‍ ചേമ്പര്‍ അധ്യക്ഷന്‍ കൂടിയായ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ അധ്യക്ഷനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."