അരക്കിലോ കഞ്ചാവുമായി പിടിയില്‍
കയ്പമംഗലം: തീരദേശ മേഖലയില്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്ന പ്രതി പൊലിസ് പിടിയിലായി. കയ്പമംഗലം ചളിങ്ങാട് സ്വദേശി കറുകത്തലവീട്ടില് അയ്യൂബി (52) നെയാണ് അരക്കിലോയോളം കഞ്ചാവുമായി പൊലിസ് പിടികൂടിയത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വിതരണം നടത്തുന്നതിനിടെ ചാമക്കാല സ്കൂളിനടുത്ത് നിന്നാണ് അയ്യൂബിനെ പൊലിസ് പിടികൂടിയത്.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളേയും തീരദേശ തൊഴിലാളികളേയും അന്യ സംസ്ഥാന തൊഴിലാളികളേയും കേന്ദ്രീകരിച്ചാണ് പ്രതി കഞ്ചാവ്, മയക്കുമരുന്ന് വില്‍പ്പന നടത്തി വന്നിരുന്നതെന്ന് പൊലിസ് പറഞ്ഞു.
മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് ഒരു കിലോ കഞ്ചാവുമായി പൊലിസ് പിടികൂടി ജയിലില്‍ നിന്ന് ഇറങ്ങിയതിനു ശേഷം വീണ്ടും കഞ്ചാവ് വില്‍പ്പന നടത്തുന്നതായി പൊതുജനങ്ങള്‍ ഇരിങ്ങാലക്കുട എ.എസ്.പിയെ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി നിശാന്തിനി ഐ.പി.എസിന്റെ നിര്‍ദ്ദേശ പ്രകാരം ഇരിങ്ങാലക്കുട എസ്.എസ്.പി മെറിന് ജോസഫ് ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള 'സേവ് അവര്‍ ചില്‍ഡ്രന്‍ ഫോര്‍ ഡ്രഗ്സ് ' ഓപറേഷന്റെ ഭാഗമായാണ് തീരദേശ മേഖലയില്‍ വ്യാപകമായി കഞ്ചാവ് വില്‍പ്പന നടത്തുന്ന അയ്യൂബിനെ പൊലിസ് പിടികൂടിയത്.
എ.എസ്.പിയെ കൂടാതെ കൊടുങ്ങല്ലൂര്‍ സി.ഐ കെ.ബിജുകുമാര്‍, മതിലകം എസ്.ഐ ശുശാന്ത്, അഡിഷനല്‍ എസ്.ഐ മോഹനന്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ കെ.എം മുഹമ്മദ് അഷ്റഫ്, എം.കെ ഗോപി, കെ.എ ഹബീബ്, സി.പി.ഒ മിഥുന് കൃഷ്ണ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."