HOME
DETAILS

സ്പീക്കറുടെ സമവായം പാളി; സഭ വീണ്ടും തടസപ്പെട്ടു

  
backup
September 30, 2016 | 12:43 AM

%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%b5%e0%b4%be%e0%b4%af%e0%b4%82-%e0%b4%aa%e0%b4%be%e0%b4%b3%e0%b4%bf

യു.ഡി.എഫ് എം.എല്‍.എമാര്‍ കറുത്ത ബാഡ്ജ് ധരിച്ചെത്തി


തിരുവനന്തപുരം: തുടര്‍ച്ചയായ നാലാംദിവസവും മെഡിക്കല്‍ സ്വാശ്രയപ്രവേശനവുമായി ബന്ധപ്പെട്ട് നിയമസഭ സ്തംഭിച്ചു. കക്ഷിനേതാക്കളുമായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നടത്തിയ സമവായ ചര്‍ച്ചകള്‍ പരാജയപ്പെട്ടു.
സ്വാശ്രയ മാനേജ്‌മെന്റുകള്‍ വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുന്നതിനു സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണെന്നു പ്രതിപക്ഷം ആരോപിച്ചു. കറുത്ത ബാഡ്ജ് ധരിച്ച് ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് യു.ഡി.എഫ് എം.എല്‍.എമാര്‍ സഭയില്‍ ഹാജരായത്.
ചോദ്യോത്തരവേള  ബഹിഷ്‌കരിച്ച പ്രതിപക്ഷം സ്വാശ്രയ മെഡിക്കല്‍ ഫീസ് കുറയ്ക്കാത്ത പ്രശ്‌നം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി. സര്‍ക്കാര്‍ കണ്ണടച്ചിരുട്ടാക്കുകയാണെന്നും സ്വാശ്രയമുതലാളിത്തത്തിന്റെ നേതൃത്വം സി.പി.എം ഏറ്റെടുത്തെന്നും നോട്ടിസ് നല്‍കിയ സണ്ണി ജോസഫ് ആരോപിച്ചു. ചട്ടം അനുവദിക്കുന്നില്ലെങ്കിലും നോട്ടിസ് സ്വീകരിക്കുന്നതായി സ്പീക്കര്‍ അറിയിച്ചു. സ്വാശ്രയ വിഷയത്തില്‍ അനുകൂല വിധിക്കായി സുപ്രിംകോടതിയെ സമീപിച്ചില്ലെന്നായിരുന്നു അടിയന്തരപ്രമേയ നോട്ടിസില്‍ പ്രതിപക്ഷത്തിന്റെ ആരോപണം.
എന്നാല്‍ സുപ്രിംകോടതിയില്‍ സംസ്ഥാനം കക്ഷി ചേര്‍ന്നില്ലെന്ന ആരോപണം തെറ്റെന്ന് മന്ത്രി കെ.കെ ശൈലജ മറുപടി പറഞ്ഞു.
എം.എല്‍.എമാരുടെ നിരാഹാരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ മുന്‍കൈ എടുക്കണമെന്ന് പി.സി.ജോര്‍ജ് സഭയില്‍ ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കുന്നതുവരെ സമരം തുടരുമെന്ന് പ്രതിപക്ഷം അറിയിച്ചു.
അതേസമയം, യു.ഡി.എഫ് എം.എല്‍.എമാരുടെ നിരാഹാര സമരം തുടരുകയാണ്. എംഎല്‍എമാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, അനൂപ് ജേക്കബ് എന്നിവരാണ് നിരാഹാരമിരിക്കുന്നത്.  ഇവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് മുസ് ലിംലീഗിലെ കെ.എം ഷാജി, എന്‍.ഷംസുദീന്‍ എന്നിവരും സത്യാഗ്രഹം അനുഷ്ഠിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ദുബൈ എയർപോർട്ട് റോഡ് ഞായറാഴ്ച വരെ താൽക്കാലികമായി അടച്ചിടും

uae
  •  14 days ago
No Image

രാത്രി ഉറങ്ങാൻ കിടന്നു; നേരം വെെകിയിട്ടും എഴുന്നേറ്റില്ല; വിളിക്കാനെത്തിയ അമ്മൂമ്മ കണ്ടത് ചലനമറ്റ കൊച്ചുമകനെ; 23കാരൻ ഹൃദയാഘാതം മൂലം മരിച്ചു

Kerala
  •  14 days ago
No Image

Hajj 2026: മുസ്ലിംകൾ ന്യൂനപക്ഷമായ രാജ്യത്തുനിന്നുള്ളവർ ഇപ്പോൾ അപേക്ഷിക്കണം; നുസുക് പ്ലാറ്റ്ഫോമിൽ സൗകര്യം

Saudi-arabia
  •  14 days ago
No Image

ഹൃദ്രോഗം, പ്രമേഹം, അമിത വണ്ണം; രോഗമുള്ളവര്‍ക്ക് വിസയില്ലെന്ന് ട്രംപ്; കുടിയേറ്റം തടയാന്‍ നിയമം കടുപ്പിച്ച് അമേരിക്ക

International
  •  14 days ago
No Image

എറണാകുളം- ബെംഗളൂരു വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു

Kerala
  •  14 days ago
No Image

ഡിഎൻഎയുടെ ഇരട്ടഹെലിക്സ് ഘടന കണ്ടുപിടിച്ച ജയിംസ് വാട്‌സൺ അന്തരിച്ചു

International
  •  14 days ago
No Image

പൊലിസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളി ബാലമുരുകൻ തമിഴ്നാട്ടിൽ; ഭാര്യയെ ഫോണിൽ വിളിച്ചു

crime
  •  14 days ago
No Image

ഡല്‍ഹിയിലും, ബിഹാറിലും വോട്ട് ചെയ്ത് ബിജെപി നേതാക്കള്‍; വോട്ട് തട്ടിപ്പിന്റെ ഏറ്റവും വലിയ തെളിവെന്ന് രാഹുല്‍ ഗാന്ധി; പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്

National
  •  14 days ago
No Image

ലോക രുചികളെ വരവേറ്റ് യു.എ.ഇ; ലുലു വേൾഡ് ഫുഡ് ഫെസ്റ്റിന് തുടക്കം

uae
  •  14 days ago
No Image

മംദാനിയെ തോൽപ്പിക്കാന്‍ ശ്രമിച്ചത് 26 ശതകോടീശ്വരന്മാര്‍; ചെലവഴിച്ചത് കോടികണക്കിന് ഡോളര്‍

International
  •  14 days ago