HOME
DETAILS
MAL
തീവ്രവാദത്തിനെതിരെ പാകിസ്താന്‍ നടപടിയെടുക്കണം; ഇന്ത്യയെ പിന്തുണച്ച് റഷ്യ
backup
September 30 2016 | 15:09 PM
മോസ്‌കോ: തീവ്രവാദത്തിനെതിരായ നിലപാടില്‍ ഇന്ത്യയെ പിന്തുണച്ച് റഷ്യയും. തീവ്രവാദം അവസാനിപ്പിക്കാന്‍ പാകിസ്താന്‍ നടപടിയെടുക്കണമെന്നാണ് പ്രതീക്ഷയെന്നു റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
ഇന്ത്യ- പാക് നിയന്ത്രണ രേഖയില്‍ ഈയിടെയായി ഉണ്ടായ സംഘര്‍ഷാവസ്ഥയില്‍ തങ്ങള്‍ ഉല്‍കണ്ഠ രേഖപ്പെടുത്തുന്നു. തീവ്രവാദത്തിനെതിരെ ശക്തമായ പോരാട്ടമെന്നതാണ് തങ്ങളുടെ നിലപാട്.
രാജ്യത്തിനകത്തെ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനത്തിന് തടയിടാന്‍ പാകിസ്താന്‍ ഫലപ്രദമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."