HOME
DETAILS
MAL
ഫ്‌ളക്‌സുകളുടെ എണ്ണത്തില്‍ നിയന്ത്രണം വേണം
backup
May 01 2016 | 06:05 AM
മുജീബ് അടക്കാപുത്തൂര്‍
ചെര്‍പ്പുളശ്ശേരി
തിരഞ്ഞെടുപ്പ് അടുത്തെത്തി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിയാവുന്നു. ഓരോ പാര്‍ട്ടിക്കാരും സ്ഥാപിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുരള്‍ക്ക് തിരഞ്ഞെടുപ്പ് കാലത്ത് യാതൊരു കയ്യും കണക്കുമില്ല. പ്രകൃതിക്കു നിത്യ ദുരന്തം സമ്മാനിക്കുന്ന ഇത്തരം ഫ്‌ളക്‌സുകളാണ് തിരഞ്ഞെടുപ്പിന്റെ വജ്രായുധമെങ്കിലും അത് വരുത്തി വെക്കുന്ന അപകടങ്ങള്‍ പലതാണ്. തിരക്കു പിടിച്ച നഗരങ്ങളില്‍ സ്ഥാപിക്കുന്ന കൂറ്റന്‍ ഫ്‌ളക്‌സുകള്‍ കാരണം നിരവധി വാഹനാപകടങ്ങള്‍ പോലും സംഭവിക്കുന്നു. കാരണം ദൂരക്കാഴ്ച്ചകള്‍ മറക്കുന്ന തരത്തിലുള്ള ഫ്‌ളക്‌സുകളാണ് നഗരങ്ങളിലും ഗ്രാമങ്ങളിലും നിറഞ്ഞിട്ടുണ്ടാവും. മാത്രമല്ല, തിരഞ്ഞെടുപ്പിന് ശേഷം സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ എടുത്ത് മാറ്റാന്‍ വെക്കുന്ന പാര്‍ട്ടിക്കാര്‍ തയ്യാറാവുന്നുമില്ല. സംഘര്‍ഷത്തെ പേടിച്ച് അത്തരം അപകടകരമായ ഫ്‌ളക്‌സുകള്‍ എടുത്ത മാറ്റാന്‍ നാട്ടുകാരും ധൈര്യപ്പെടാറില്ല. നിറം മങ്ങി ധ്രവിച്ചാല്‍ പോലും അത്തരം ഫ്‌ളക്‌സുകള്‍ എടുത്തുമാറ്റാറില്ല എന്നതാണ് വാസ്തവം. മുന്നണി പാര്‍ട്ടികള്‍ മുതല്‍ സ്വതന്ത്രരായി മത്സരിക്കുന്നവര്‍ പോലും കണക്കില്ലാതെ അടിച്ച് കൂട്ടുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്ക് ഇലക്ഷന്‍ കമ്മീഷന്‍ നിയന്ത്രണം കൊണ്ട് വരണം. അല്ലെങ്കിലേ ജീവന്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഭൂമിക്ക് അറിഞ്ഞ് കൊണ്ട് വീണ്ടും ഭാരങ്ങള്‍ സമ്മാനിക്കാതിരിക്കാന്‍ ഇത്തരമൊരു നടപടി അനിവാര്യമാണ്. മാത്രമല്ല, ഇലക്ഷന്‍ കഴിഞ്ഞ ഉടനെ അതത് പാര്‍ട്ടിക്കാര്‍ തന്നെ അവര്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാനുമുള്ള നടപടിയും നിലവില്‍ വരുത്തല്‍ അത്യാവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."