HOME
DETAILS
MAL
യൂത്ത് ലീഗ്, എം.എസ്.എഫ് ഭാരവാഹികള്‍ക്ക് സ്വീകരണം
backup
September 30 2016 | 20:09 PM
നടുവണ്ണൂര്‍: വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മതേതര ജനാധിപത്യ യുവജന സംഘടനകള്‍ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് വി.എം ഉമ്മര്‍ മാസ്റ്റര്‍ പറഞ്ഞു.
എം.എസ്.എഫ്, യൂത്ത് ലീഗ് ഭാരവാഹികള്‍ക്കു നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഒരുക്കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി. ഇബ്റാഹിംകുട്ടി അധ്യക്ഷനായി. മിസ്ഹബ് കീഴരിയൂര്‍, സാജിദ് നടുവണ്ണൂര്‍ എന്നിവര്‍ക്ക് അഹമ്മദ്കുട്ടി ഉണ്ണികുളവും ടി. നിസാര്‍, സിറാജ് ചിറ്റെടുത്ത്, ടി.എച്ച് ഷമീര്‍ എന്നിവര്‍ക്ക് നജീബ് കാന്തപുരവും ഉപഹാരം നല്കി. ടി.എം ഇബ്റാഹിം ഹാജി, ഇ.കെ റിയാസ്, ഉമ്മര്‍കോയ ഒതയോത്ത്, സുഹാജ് നടുവണ്ണൂര്‍, കെ.കെ ഖദീജ ടീച്ചര്‍, പറമ്പത് ഖാദര്‍, ഷാഹുല്‍ ഹമീദ് നടുവണ്ണൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."