വിദ്യാലയങ്ങളിലെ തസ്തിക നിര്‍ണയം: കോടതി വിധി നടപ്പാക്കണമെന്ന്
മലപ്പുറം: സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ക്ലാസ് അടിസ്ഥാനത്തില്‍ തസ്തിക നിര്‍ണയം നടത്തണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവയ്ക്കുകയും സര്‍ക്കാര്‍ തള്ളുകയും ചെയ്തതിനാല്‍ അടിയന്തരമായി 2016-17 വര്‍ഷത്തെ തസ്തിക നിര്‍ണയം നടത്തണമെന്ന് മലപ്പുറത്ത് ചേര്‍ന്ന കെ.പി.എസ്.എം.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
2014 കോടതി വിധി പ്രകാരം അനുവദിച്ച ഹയര്‍ സെക്കന്‍ഡറി ബാച്ചുകളിലും സ്കൂളുകളിലും തസ്തിക നിര്‍ണയം നടത്താതെ നീട്ടിക്കൊണ്ടു പോകുകയാണ്. ഇതിനെതിരേ അധ്യാപകരും മാനേജര്‍മാരും ഹൈക്കോടതിയെ സമീപിക്കുകയും താമസമില്ലാതെ തസ്തിക നിര്‍ണയം നടത്തണമെന്നു കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഹയര്‍ സെക്കന്‍ഡറി ബാച്ചുകളിലും പുതിയ സ്കൂളുകളിലും തസ്തിക നിര്‍ണയം നടത്തി അധ്യാപകരുടെ അംഗീകാരം നല്കാന് ഉടന്‍ നടപടി സ്വീകരിക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
ടി.കെ അഹമ്മദ്കുട്ടി പാറാള്‍, നാരായണം നമ്പൂതിരി മാറാക്കര, നാസര്‍ എടരിക്കോട്, സൈനുല്‍ ആബിദ് പട്ടര്‍ക്കുളം, അസീസ് പന്തല്ലൂര്‍, എം.പി സത്യനാദന്‍ കുറ്റിപ്പുറം, അബ്ദുസ്സമദ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."