HOME
DETAILS
MAL
ഹാഫിസ് സഈദിനെ വധിക്കണമെന്ന് ഉറി രക്തസാക്ഷിയുടെ വിധവ
backup
October 01 2016 | 01:10 AM
ഗയ: ഉസാമ ബിന്‍ലാദനെ വധിച്ചപോലെ ലഷ്കര്‍ ഇ തയിബ ഭീകരന് ഹാഫിസ് സഈദിനെ കൊല്ലണമെന്ന് ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ വിധവ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് പാകിസ്ഥാനില്‍ പോകണമെന്നും ഹാഫിസ് സഈദിനെ വധിക്കണമെന്നുമാണ് ഹവില്‍ദാര്‍ അശോക് കുമാറിന്റെ ഭാര്യ സംഗീത ദേവി മോദിയോട് ആവശ്യപ്പെട്ടത്.
പാക് അധീന കശ്മിരിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ വളരെയധികം സന്തോഷമുണ്ടെന്ന് സംഗീത ദേവി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി. രാജ്യത്തിന് കൂടുതല്‍ ത്യാഗങ്ങള്‍ സഹിക്കാന്‍ താനും തന്റെ കുടുംബവും തയ്യാറാണെന്നും അവര്‍ പറഞ്ഞു. ബിഹാറിലെ ഭോജ്പൂര് ജില്ലയില്‍ പിരോ ഗ്രാമത്തിലാണ് ഇവര്‍ താമസിക്കുന്നത്. സംഗീതയുടെ മകനും മരുമകനും സൈന്യത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."