ജയലളിതയുടെ ആരോഗ്യനില; വിവരങ്ങള്‍ പുറത്തുവിടണം: കരുണാനിധി
കോയമ്പത്തൂര്‍: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെ പറ്റി സത്യസന്ധമായ വിവരങ്ങള്‍ പുറത്തുവിടണമെന്ന് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം.കരുണാനിധി . ജയലളിത കഴിഞ്ഞ ഒരാഴ്ചയായി അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അവര്‍ സുഖംപ്രാപിച്ചു വരികയാണെന്നു ആശുപത്രി അധികൃതര്‍ പറയുമ്പോള്‍ തന്നെ സംസ്ഥാനത്തു പലവിധ കിംവദന്തികളും പ്രചരിക്കുകയാണ്. ജയലളിതയെ മന്ത്രിമാരോ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളോ ഇതുവരെ കണ്ടിട്ടില്ല.
കാവേരി പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ജയലളിത ഒരു മണിക്കൂര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്നും, തുടര്‍ന്ന് ജയലളിതയുടേതെന്ന നിലയില്‍ ഡയല്‍ഹിയിലെ യോഗത്തില്‍ പ്രസ്താവന വായിക്കുകയും ചെയ്ത കാര്യത്തില്‍ ദുരൂഹതയുണ്ട്. ജയലളിതയുടെ രോഗാവസ്ഥയും ഇപ്പോഴത്തെ ആരോഗ്യനിലയും ജനങ്ങള്‍ക്കും അറിയേണ്ടതുണ്ട്.
ഇതിനു ജയലളിതയുടെ ഫോട്ടോയോ വീഡിയോയോ പുറത്തുവിടണമെന്നും കരുണാനിധി ആവശ്യപ്പെട്ടു. ഇതിനിടയില്‍ ജയലളിതയുടെ രോഗവിവരം പുറത്തുവിടാത്തതില്‍ ഏറെ ദുരൂഹതയുണ്ടെന്നു പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെട്ട ശശികല പുഷ്പരാജ് എം.പി പറഞ്ഞു. ജയലളിതയുടെ യഥാര്‍ഥ ആരോഗ്യ നില അറിയാന്‍ താന്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്യുമെന്നും പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും കണ്ടു നിവേദനം നല്‍കുമെന്നും ശശികല എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."