സ്വാശ്രയ വിഷയത്തില്‍ വിട്ടു വീഴ്ചയില്ല: ഉമ്മന്‍ചാണ്ടി
കോട്ടയം: സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷം വിട്ടു വീഴ്ചയ്ക്കില്ലെന്നും സമരം തുടരുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.എസ്.എഫ്.ഐക്കാരുടെ മര്‍ദനമേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന കെ.എസ.്യു നേതാക്കളെ കാണുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാശ്രയ വിഷയത്തില്‍ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംഘടനകളുടെ കാപട്യം നിറഞ്ഞ നിലപാടുകള്‍ പൊതു സമൂഹം തിരിച്ചറിഞ്ഞുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
യു.ഡി.എഫിന്റെ അഞ്ചുവര്‍ഷത്തെ ഭരണകാലത്ത് ഓരോ വര്‍ഷവും 10000, 15000 രൂപ വീതം കൂട്ടി 47,000 രൂപമാത്രമാണ് വര്ധിപ്പിച്ചതെങ്കില് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒറ്റയടിക്ക് 67,000 രൂപയായി വര്‍ധിപ്പിച്ചിരിക്കുകയാണ്. വര്‍ധിപ്പിച്ച ഫീസ് കുറയ്ക്കുന്നതുവരെ സമരം തുടരും. പരിയാരം മെഡിക്കല്‍ കോളജിന്റെ ഭരണാധികാരികള്‍ എല്‍.ഡി.എഫുകാരായിരുന്നിട്ടും യു.ഡി.എഫ് ഭരണകാലത്ത് ഫീസ് വര്‍ധിപ്പിക്കാതെ അവരുമായി നല്ല സൗഹൃദത്തില്‍ പോകുവാന്‍ കഴിഞ്ഞിട്ടുണ്ട്. അധ്യയനം ആരംഭിച്ചശേഷം വര്‍ധിപ്പിച്ച ഫീസ് കുറക്കാന്‍ കഴിയുമെന്നും അങ്ങനെ കുറയ്ക്കുന്ന പണം വിദ്യാര്‍ഥികള്‍ക്ക് മടക്കി നല്കാന് തയാറാകണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."