HOME
DETAILS

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ഇന്നു തുടക്കം ജയിച്ച് തുടങ്ങാന്‍ കൊമ്പന്‍മാര്‍

  
backup
October 01 2016 | 02:10 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%80%e0%b4%97%e0%b4%bf%e0%b4%a8

ആദ്യ പോരാട്ടം കേരള ബ്ലാസ്റ്റേഴ്‌സും നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡും തമ്മില്‍   

മത്സരം ഇന്ന് രാത്രി ഏഴിനു ഗുവാഹത്തിയില്‍

കാല്‍പന്തുകളിയിലെ വടക്കു- കിഴക്കന്‍ വെല്ലുവിളിയെ നേരിടാന്‍ മഞ്ഞപ്പട ഇന്നു ബ്രഹ്മപുത്രയുടെ തീരത്തെ കളിത്തട്ടിലിറങ്ങുന്നു. ഐ.എസ്.എല്‍ മൂന്നാം പതിപ്പിനു തുടക്കം കുറിച്ചുള്ള ഉദ്ഘാടന പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനെ നേരിടും. കഴിഞ്ഞ സീസണിലെ എട്ടാം സ്ഥാനക്കാരും അഞ്ചാം സ്ഥാനക്കാരും തമ്മിലുള്ള പോരാട്ടത്തിനു തീപ്പാറും.
രണ്ടാം സീസണിലെ കനത്ത പരാജയത്തില്‍ നിന്നു കരകയറാന്‍ ഒരുങ്ങി തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. പുതിയ പരിശീലകനും പുതിയ മാര്‍ക്വീ താരത്തിനും കീഴിലാണ് പ്രതാപം തിരിച്ചു പിടിക്കാനുള്ള കൊമ്പന്‍മാരുടെ പടപ്പുറപ്പാട്. രണ്ടാം പതിപ്പിലും നോര്‍ത്ത്ഈസ്റ്റ് തന്നെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ എതിരാളികള്‍. അന്നു രണ്ടു പോരാട്ടത്തിലും ബ്ലാസ്റ്റേഴ്‌സ് തന്നെ ജയിച്ചു. നോര്‍ത്ത്ഈസ്റ്റിനെതിരേയുള്ള മിന്നുന്ന ജയത്തിനു ശേഷം ബ്ലാസ്റ്റേഴ്‌സിനു തിരിച്ചടിയുടെ കാലമായിരുന്നു. ലീഗില്‍ അവസാന സ്ഥാനക്കാരായി ബ്ലാസ്റ്റേഴ്‌സിനു പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നപ്പോള്‍ നോര്‍ത്ത്ഈസ്റ്റ് അഞ്ചാം സ്ഥാനക്കാരായി മാറി.
പുതിയ പരിശീലകനും പുതിയ മാര്‍ക്വീ താരവും പുതിയ താര നിരയുമായാണ് മൂന്നാം പതിപ്പിലേക്കുള്ള ഇരു ടീമുകളുടെയും വരവ്. എന്തും സംഭവിക്കാവുന്ന കളിക്കളത്തില്‍ അതുകൊണ്ടു തന്നെ മത്സര ഫലം പ്രവചനാതീതം. എങ്കിലും മുന്‍തൂക്കം ബ്ലാസ്റ്റേഴ്‌സിനാണ്. ഇംഗ്ലണ്ടുകാരനായ സ്റ്റീവ് കോപ്പല്‍ തന്റെ ഇഷ്ടശൈലിയായ 4-4-2 പരീക്ഷിക്കാനാണ് ഏറെ സാധ്യത. ഇംഗ്ലീഷ് വിഖ്യാത ഗോളി ഡേവിഡ് ജെയിംസിന്റെ കീഴില്‍ ആദ്യ സീസണില്‍ വ്യത്യസ്ത ശൈലിയിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. 4-4-2, 4-2-3-1 ഫോര്‍മേഷനിലായിരുന്നു കൂടുതലും പന്തു തട്ടിയതും വിജയിച്ചു കയറിയതും. രണ്ടാം പതിപ്പില്‍ 5-3-2 ശൈലിയില്‍ പരീക്ഷണം നടത്തിയ പീറ്റര്‍ ടെയ്‌ലര്‍ക്ക് ടീമിന്റെ തുടര്‍ച്ചയായ പരാജയം പുറത്തേക്കുള്ള വഴിയൊരുക്കി. പകരക്കാരനായി എത്തിയ ടെറി ഫെലാന്‍ 4-4-2 ശൈലിയിലേക്ക് മാറിയിട്ടും ടീം രക്ഷപ്പെട്ടില്ല. ആക്രമണ ഫുട്‌ബോളിനു പ്രാമുഖ്യം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള കോപ്പലിന്റെ ഇന്നത്തെ തന്ത്രങ്ങള്‍ എന്താവുമെന്ന് കാത്തിരുന്നു കാണണം.
ആദ്യ പോരാട്ടത്തിനായി കളത്തിലിറങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സിന് പ്രതിസന്ധികളും ഇല്ലാതില്ല. വിങറായും സ്‌ട്രൈക്കറായും കളിക്കുന്ന മലയാളി താരം സി.കെ വിനീത്, റൈറ്റ് ബാക്ക് സ്ഥാനത്തു പന്തു തട്ടേണ്ട റിനോ ആന്റോ, പരുക്കിന്റെ പിടിയിലായ മുഹമ്മദ് റഫീഖ് എന്നിവര്‍ ടീമിനൊപ്പമില്ല. വിനീതും റിനോയും എ.എഫ്.സി കപ്പിനായി ബംഗളൂരു എഫ്.സിയ്‌ക്കൊപ്പമാണ്. മൂന്നു പ്രധാന താരങ്ങളുടെ അഭാവത്തിലും ബ്ലാസ്റ്റേഴ്‌സ് നിര തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മികച്ച വിദേശി സ്വദേശി താര നിരയുടെ കരുത്ത് കൂട്ടിനുണ്ട്. മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ റോളിലാകും ഇന്നു കളത്തിലിറങ്ങുക. ഒരിടവേളയ്ക്ക് ശേഷം കൊമ്പന്‍മാരുടെ കൂടാരത്തിലേക്ക് തിരിച്ചെത്തിയ ഫ്രഞ്ച് ഡിഫന്‍ഡര്‍ സെഡ്രിക് ഹെങ്ബര്‍ട്ട് പ്രതിരോധത്തിന്റെ ചുക്കാനേന്തും. കൂട്ടായി ഇന്ത്യയുടെ കരുത്തനായ പ്രതിരോധ നായകന്‍ സന്ദേശ് ജിങ്കാന്‍ മൂന്നാം പതിപ്പിലും ബ്ലാസ്റ്റേഴ്‌സിനായി കളത്തിലിറങ്ങും. സെനഗല്‍ താരം എല്‍ഹാജി നോടെ, ഗുര്‍വീന്ദര്‍ സിങ് എന്നിവരാവും വന്‍മതില്‍ തീര്‍ക്കാനെത്തുന്ന മറ്റു പ്രമുഖ താരങ്ങള്‍. ഹൊസുവും ഇഷ്ഫാഖും മെഹ്താബ് ഹുസൈനും പ്രശാന്തും ചേര്‍ന്നു മധ്യനിരയില്‍ മെനയുന്ന കളി തന്ത്രങ്ങള്‍ക്ക് കൂട്ടായി ചാഡ് താരം അസ്‌റാഖ് മഹ്മദും പന്തുതട്ടാനിറങ്ങും. സ്‌ട്രൈക്കര്‍മാരില്‍ മൈക്കല്‍ ചോപ്രയ്ക്കും അന്റോണിയോ ജര്‍മെനുമാണ് മുന്‍ഗണ. ഇവരില്‍ ഒരാള്‍ ആദ്യ ഇലവനിന്‍ കളത്തിലിറങ്ങും. ഗോള്‍ വലയ്ക്ക് മുന്നില്‍ അയര്‍ലന്‍ഡ് താരം ഗ്രഹാം സ്റ്റാക്ക് തന്നെയിറങ്ങും. വിജയിച്ചു തുടങ്ങാന്‍ തന്നെയാണ് കോപ്പലും സംഘവും ലക്ഷ്യമിടുന്നത്. അതിനുള്ള മികച്ച താര നിരയെ തന്നെയാവും കോപ്പല്‍ കളത്തിലിറക്കുക.   
വടക്കു- കിഴക്കന്‍മാര്‍ കരുതി തന്നെയാണ് കൊമ്പന്‍മാരെ നേരിടാന്‍ ഇറങ്ങുക. ഐ.എസ്.എല്ലിന്റെ രണ്ടു സീസണുകളിലായി നോര്‍ത്ത്ഈസ്റ്റുമായി നാലു മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് ഏറ്റമുട്ടിയത്. രണ്ട് വിജയവും ഒരു സമനിലയും ഒരു തോല്‍വിയുമാണ് ബ്ലാസ്റ്റേഴ്‌സിന്റേത്. ആദ്യ സീസണില്‍ ഗുവാഹത്തില്‍ 1-0 നു ജയിച്ചു കയറിയ നോര്‍ത്ത്ഈസ്റ്റ് കൊച്ചിയില്‍ ഗോള്‍രഹിത സമനിലയില്‍ ബ്ലാസ്റ്റേഴ്‌സിനെ കുരുക്കി. എന്നാല്‍ രണ്ടാം പതിപ്പില്‍ കൊച്ചിയില്‍ 3-1 ന് ജയിച്ച ബ്ലാസ്റ്റേഴ്‌സ് ഗുവാഹത്തിയില്‍ 4-1 ന്റെ ആധികാരിക വിജയവും നേടി. ഈ പരാജയങ്ങള്‍ക്കു പകരം വീട്ടാനൊരുങ്ങി തന്നെയാണ് നോര്‍ത്ത്ഈസ്റ്റിന്റെ തയ്യാറെടുപ്പ്. ഐവറികോസ്റ്റ് താരം ദിദിയര്‍ സകോറയാണ് മാര്‍ക്വീ താരം. പോര്‍ച്ചുഗല്‍ക്കാരനായ നെലോ വിന്‍ഗാഡയാണ് പരിശീലകന്‍. 4-4-2 ശൈലിയിലാവും വിന്‍ഗാഡ ടീമിനെ കൊമ്പന്‍മാര്‍ക്കെതിരേ അണിനിരത്തുക.
വടക്കു- കിഴക്കന്‍മാരുടെ പ്രതിരോധ-മധ്യ-മുന്നേറ്റ നിര കരുത്തുറ്റതാണ്. ഗോള്‍ വലക്ക് മുന്നില്‍ മലയാളി താരം ടി.പി രഹ്‌നേഷ് തന്നെയാവും എത്തുക. രണ്ടാം സീസണില്‍ രഹ്‌നേഷിന്റെ മിന്നുന്ന പ്രകടനം നോര്‍ത്ത് ഈസ്റ്റിന്റെ മുന്നേറ്റത്തിനു വഴിയൊരുക്കിയത്. അതുകൊണ്ടു തന്നെ മറ്റൊരു പരീക്ഷണത്തിന് മുതിരാനിടയില്ല. ബ്രസീലില്‍ നിന്നുള്ള വെല്ലിങ്ടണ്‍ ലിമയും ഗോളിയായുണ്ട്. പ്രതിരോധത്തില്‍ റീഗന്‍ സിങ്, നിര്‍മല്‍ ഛേത്രി, ബ്രസീലിന്റെ മെയ്ല്‍സണ്‍ ആല്‍വസ്, വെല്ലിങ്ടണ്‍ പ്രിയോറി എന്നിവര്‍ പടയിലുണ്ടാവുമെന്ന് ഉറപ്പാണ്. ദിദിയര്‍ സകോറക്കൊപ്പം ജപ്പാന്റെ കാറ്റ്‌സുമി യുസ, ഇന്ത്യന്‍ താരങ്ങളായ സെയ്ത്യാന്‍ സിങ്, ലാല്‍റെംപ്യുയ എന്നിവരാവും മധ്യനിരയില്‍ കളി നിയന്ത്രിക്കുക. ആക്രമണത്തിനു ചുക്കാന്‍ പിടിച്ച് അര്‍ജന്റൈന്‍ താരം നിക്കോളാസ് വെലസ് സ്‌ട്രൈക്കറായി എത്തുമെന്നുറപ്പ്. കൂടെ ഇന്ത്യന്‍ താരം ഹോളി ചരണ്‍ നര്‍സാരിയും. രണ്ടും കല്‍പ്പിച്ച് തന്നെയാണ് കൊമ്പന്‍മാര്‍ക്കെതിരേ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ് എഫ്.സി പന്തു തട്ടാനിറങ്ങുക. രാത്രി ഏഴിനു ഗുവാഹത്തിയിലെ സരൂസജോയി ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് പോരാട്ടം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനഡയിൽ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ വാദികളുടെ ആക്രമണം; ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ഇന്ത്യ

International
  •  a month ago
No Image

കുവൈത്ത് പൗരന്റെ കൊലപാതകം; പ്രതികള്‍ക്ക് വധശിക്ഷ

Kuwait
  •  a month ago
No Image

വൻ ഡിമാൻഡ്; ലുലു ഐ.പി.ഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനമായി വർധിപ്പിച്ചു

uae
  •  a month ago
No Image

ശ്രീകുമാർ മേനോനെതിരായ മഞ്ജു വാര്യരുടെ പരാതി ഹൈക്കോടതി റദ്ദാക്കി

Kerala
  •  a month ago
No Image

ജാഗ്രത; ഫെയ്‌സ്ബുക്കിലൂടെ സിവില്‍ ഐഡി സേവനങ്ങള്‍ നല്‍കുന്നില്ല 

Kuwait
  •  a month ago
No Image

ഹിതപരിശോധന; രാജ്യത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  a month ago
No Image

സ്‌കൂള്‍ കായിക മേളയ്ക്ക് തിരിതെളിഞ്ഞു

Kerala
  •  a month ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേള; ഇളയരാജ പങ്കെടുക്കും

uae
  •  a month ago
No Image

മലയാള സർവ്വകലാശാല; പിഎച്ച്ഡി റാങ്ക് ലിസ്റ്റിൽ അട്ടിമറി

Kerala
  •  a month ago
No Image

ഇന്റര്‍നാഷനല്‍ എയര്‍ഷോ 2024; ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളെത്തി

bahrain
  •  a month ago