കോടതികളിലെ മാധ്യമ പ്രവര്‍ത്തനത്തിനുള്ള തടസം നീക്കണം: പത്രപ്രവര്‍ത്തക യൂനിയന്‍
കോഴിക്കോട്: കേരള ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തനത്തിനുള്ള വിലക്കു നീക്കാന്‍ അധികൃതര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ എടുത്ത യോഗതീരുമാനങ്ങള്‍ക്കു തരിമ്പും വില കല്‍പ്പിക്കാതെ അക്രമത്തിന്റെയും അവിവേകത്തിന്റെയും പ്രകോപനത്തിന്റെയും വഴിയിലേക്ക് എടുത്തുചാടിയ ഒരു വിഭാഗം അഭിഭാഷകരുടെ ചെയ്തികള്‍ ജനാധിപത്യത്തിനും ജുഡിഷ്യറിക്കും നാണക്കേടാണെന്നും യോഗം വിലയിരുത്തി.
വാര്‍ഷിക കൗണ്‍സില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ട്രഷറര്‍ എം.ഒ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായി. സെക്രട്ടറി എന്‍. രാജേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി. വിപുല്‍നാഥ് വരവു ചെലവു കണക്കും അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.വി ഫിറോസ്, ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് റമദാന്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ജില്ലാ ഭാരവാഹികളായ സോഫിയാ ബിന്ദ്, കെ.സി റിയാസ് പ്രസംഗിച്ചു.
രാവിലെ പ്രസിഡന്റ് കമാല്‍ വരദൂര്‍ പതാക ഉയര്‍ത്തിയതോടെയാണു സമ്മേളനം ആരംഭിച്ചത്. എ.വി ഫര്‍ദിസ് (ന്യൂസ് കേരള), എം. ജയതിലകന്‍(മംഗളം), എം.കെ രമേശ്കുമാര്‍ (ജന്മഭൂമി), എന്‍.പി യഹ്‌യ (തേജസ്), സജീവന്‍ കല്ലേരി (മെട്രോ വാര്‍ത്ത), കെ.എ സൈഫുദ്ദീന്‍ (മാധ്യമം), കെ.ജെ ജോസഫ് (മംഗളം), കെ.കെ ജയേഷ്(ജനയുഗം), കെ.കെ ഷിദ (മീഡിയാവണ്‍), എന്‍.പി സക്കീര്‍ (ജില്ലാ വാര്‍ത്ത), എ.സി നസീര്‍ബാബു(വര്‍ത്തമാനം), പി.വി രാജു (സിറാജ്), എ.കെ ശ്യംജിത്ത് (വീക്ഷണം), സാജന്‍ (ദര്‍ശന ടി.വി), സനോജ് (മീഡിയാവണ്‍), എ. ബിജുനാഥ് (മാധ്യമം) ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചകള്‍ക്കു ജില്ലാ സെക്രട്ടറി എന്‍. രാജേഷ് മറുപടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."