കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നിരീക്ഷിക്കാന്‍ ഉന്നത തല സംഘം കരുളായിയിലെത്തി
കരുളായി: മലപ്പുറം ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കരുളായിയില്‍ നടക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര മോണിറ്ററിങ് സംഘം കരുളായിയിലെത്തി. ദേശീയതല മോണിറ്ററിങ് ഏജന്‍സിയായ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റിയുട്ട് അസിസ്റ്റന്റ് പ്രൊഫ.കെ. മണികഠന്റെ നേതൃത്വത്തിലുള്ള സംഘമാണ് കരുളായിയിലെത്തി നടന്നു കൊ@ിരിക്കുന്ന വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ വിലയിരുത്തിയത്.
നെടുങ്കയം, മു@ക്കടവ് തുടങ്ങിയ കോളനികളില്‍ നടന്നു കൊ@ിരിക്കുന്ന തൊഴിലുറപ്പ്, ഒ.ഡി.എഫ്, ഐ.എ.വൈ എന്നീ പ്രവൃത്തികള്‍ സംഘം വിലയിരുത്തി. മു@ക്കടവിലെത്തിയ സംഘം തൊഴിലുറപ്പ് തൊഴിലാളികളെ നേരില്‍ ക@് വിവരങ്ങള്‍ ശേഖരിച്ചു. ശേഷം സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളുമായി സംഘം ചര്‍ച്ച ചെയ്യുകയും അയല്‍ക്കൂട്ട തല പ്രവര്‍ത്തനങ്ങളെ കുറിച്ച് നേരിട്ട് മനസിലാക്കുകയും ചെയ്തു. തുടര്‍ന്ന് സന്‍സദ് ആദര്‍ശ് ഗ്രാമയോജന ഓഫീസ് സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യ്തു.
പഞ്ചായത്ത് പ്രസിഡന്റ് വി.അസൈനാര്‍, അംഗം ലിസി ജോസ്, അസിസ്റ്റന്റ് സെക്രട്ടറി ജയശ്രീ നായക്ക്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ നാരയാണിക്കുട്ടി, ബ്ലോക്ക് ഹൗസിങ് ഓഫീസര്‍ സരള, വി.ഇ.ഒ ടി കെ. ശരീഫ് അഹമ്മദ്, സാഗ്ഗി പ്രൊജക്ട് കോഡിനേറ്റര്‍ എ.പി ഫൈസല്‍, ബ്ലോക്ക് എ.ഇ നേഹ ഷെറിന്‍, ടി.റഫീഖ്, യു. ഷെഫീഖ് എന്നിവര്‍ സംഘത്തിലു@ായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."