HOME
DETAILS
MAL
അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണം: സി.പി.ഐ
backup
October 01 2016 | 21:10 PM
വണ്ടൂര്‍: ബ്ലോക്ക്പഞ്ചായത്ത് ഓഫീസിലെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് സി.പി.ഐ വണ്ടൂര്‍ മണ്ഡലം സെക്രട്ടറിയും വണ്ടൂര്‍ പഞ്ചായത്ത് മെമ്പറുമായ കെ പ്രഭാകരന് ആവശ്യപ്പെട്ടു. പഞ്ചായത്ത് ഓഫീസിലെ ഒരു ജീവനക്കാരന് നടത്തി എന്ന് പറയുന്നത് 24 ലക്ഷം രൂപയുടെ വെട്ടിപ്പാണ്. കേസിന്റെ ഗൗരവം മനസിലാക്കി 2014 മുതല്‍ 16 വരെ ബന്ധപെട്ട അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്ത ഓഡിറ്റര്മാരേയും കൂട്ടുനിന്ന ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാരേയും പ്രതികളാക്കി കേസെടുക്കണമെന്നും സെക്രട്ടറി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."