മുസ്ലിം ലീഗ് അംഗത്വവിതരണ കാംപയിന് തുടങ്ങി
മലപ്പുറം: മുസ്ലിം ലീഗ് അംഗത്വ കാംപയിനു തുടക്കമായി. 15 വരെയാണു കാംപയിന് നടക്കുന്നത്. അംഗത്വ വിതരണ സംവിധാനത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇത്തവണ അപേക്ഷ എഴുതിവാങ്ങിയ ശേഷമാണു മെമ്പര്‍ഷിപ്പ് നല്‍കുന്നത്. വനിതകള്‍ക്കും പുരുഷന്മാര്ക്കും വെവ്വേറെ മെമ്പര്ഷിപ്പുകളുമാണു വിതരണം ചെയ്യുന്നത്.
കാമ്പയിന് പ്രകാരം ഒക്ടോബര്‍ 15നകം അംഗത്വ വിതരണം പൂര്‍ത്തീകരിച്ചു വാര്‍ഡ്, ശാഖ കമ്മിറ്റികള്‍ ഈ മാസം 30നകം രൂപീകരിക്കണം. പഞ്ചായത്ത്, നഗരസഭാ കമ്മിറ്റികള്‍ നവംബറിലും നിയോജക മണ്ഡലം കമ്മിറ്റികള്‍ ഡിസംബറിലും ജില്ലാ കമ്മിറ്റികള്‍ 2017 ജനുവരിയിലും രൂപീകരിക്കും. പുതിയ സംസ്ഥാന സമിതി ഫെബ്രുവരി 28നകം നിലവില്‍വരും.
കോഡൂര്‍ വലിയാട്ടില്‍ നടന്ന അംഗത്വ വിതരണോദ്ഘാടനം സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ് നിര്‍വഹിച്ചു. പാര്‍ട്ടി നേതാക്കളായ കെ.എന്‍.എ. ഹമീദ്, കെ.എം. സുബൈര്‍, വി. കുഞ്ഞാലന്‍ ഹാജി, നൗഷാദലി പരേങ്ങല്‍, വി.പി. മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."