വളപട്ടണം പാലം അറ്റകുറ്റപ്പണി ഗതാഗത നിയന്ത്രണത്തിന് പ്രത്യേക സംഘം
പാപ്പിനിശ്ശേരി: വളപട്ടണം പാലത്തില്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് ഗോവയിലെ സ്വകാര്യ ഏജന്‍സിയുടെ തണ്ടര്‍ ഫോഴ്‌സ് ടീം എത്തി. ഇന്നലെ എത്തിയ പത്തു പേരടങ്ങുന്ന സംഘം പാലത്തിന്റെ ഇരുവശത്തും ഗതാഗതം നിയന്ത്രിച്ചു. പുതുതായി 20 പേര്‍ കൂടി എത്തുന്നുണ്ട്. ഇവരായിരിക്കും പിന്നീട് പൂര്‍ണമായിം ഗതാഗതം നിയന്ത്രിക്കുക. ദേശീയപാതാ വിഭാഗത്തിന്റെയും പൊലിസിന്റെയും മേല്‍നോട്ടത്തിലായിരിക്കും ടീമിന്റെ പ്രവര്‍ത്തനം.
തളിപ്പറമ്പ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ വഴിതിരിച്ച് വിട്ടതറിയാതെ പാലത്തിലേക്ക് കൂട്ടമായി എത്തിച്ചേരുന്നത് വേണ്ടത്ര സൂചനാ ബോര്‍ഡുകള്‍ ദേശീയപാതകളില്‍ സ്ഥാപിക്കാത്തതു കൊണ്ടാണെന്ന് ആരോപണമുണ്ട്. പാലത്തിനു സമീപം പഴയങ്ങാടി ജങ്ഷനില്‍ വാഹനങ്ങളെ വഴിതിരിച്ച് വിടുന്നതിനിടയിലൂടെ നാല് ചക്ര വാഹനങ്ങള്‍, ഓട്ടോ ഗുഡ്‌സുകള്‍ എന്നിവയെല്ലാം ഇടയ്ക്കിടക്ക് പാലം കടന്നുപോകുന്നുണ്ട്. ഇതിനു പരിഹാരമായി ഇവിടേക്ക് വാഹനങ്ങള്‍ എത്തുന്നതിനു മുമ്പ് പാപ്പിനിശ്ശേരി ചുങ്കം ഭാഗത്തു നിന്ന് വാഹനങ്ങളെ തിരിച്ചയക്കുന്നതിന് അധികൃതര്‍ സൗകര്യമൊരുക്കേണ്ടതുണ്ട്. പല സമയങ്ങളിലും വാഹനങ്ങളെ കടത്തിവിടാത്തതിനാല്‍ ഗതാഗതം നിയന്ത്രിക്കുന്നവരുമായി തര്‍ക്കങ്ങളും ഉണ്ടാകുന്നുണ്ട്. വാഹനങ്ങള്‍ എത്തിച്ചേരുന്ന പുതിയതെരു ജങ്ഷനിലും രാവിലെയും വൈകുന്നേരവും ഗതാഗതകുരുക്ക് രൂക്ഷമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."