വാഴാനി ടൂറിസം കേന്ദ്രത്തില്‍ ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കം
വടക്കാഞ്ചേരി: വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഗ്രീന്‍ കാര്‍പെറ്റ് പദ്ധതിയില്‍ ഇടം പിടിച്ച തെക്കുംകര പഞ്ചായത്തിലെ വാഴാനി ടൂറിസം കേന്ദ്രത്തില്‍ ജനപങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കം.
വമ്പന്‍ വികസനത്തിന് തയ്യാറെടുത്തു കൊണ്ടിരിക്കുന്ന ടൂറിസം കേന്ദ്രത്തില്‍ സുസ്ഥിര പരിപാലനം ഉറപ്പ് വരുത്തുകയും അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പിലാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന വിനോദ സഞ്ചാരനയത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ ഏജന്‍സികളുടെ കൂട്ടായ്മയിലൂടെയാണ് നടത്തിപ്പ്. ഇതിലൂടെ വാഴാനിയെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താനാവും എന്നാണ് പ്രതീക്ഷ. മേഖലാ തലത്തില്‍ നിരീക്ഷണ സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്.
മാലിന്യ സംസ്ക്കരണത്തിന് പ്രാധാന്യം നല്കുന്ന പദ്ധതി സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള ടൂറിസം വികസനവും അതുവഴി അന്താരാഷ്ട്ര തലത്തിലുള്ള പ്രചരണവും ലക്ഷ്യമിടുന്നു. ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സ്കൂള്‍, കോളേജ് എന്‍.എസ്.എസ് യൂണിറ്റുകള്‍, സന്നദ്ധയുവജന സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനം. ഇന്നലെ രാവിലെ അനില്‍ അക്കര എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷ സുജാത ശ്രീനിവാസന്, മെമ്പര്‍മാരായ വി.ജി സുരേഷ്, രാജീവന് തടത്തില്‍, ഉദ്യോഗസ്ഥരായ ഡിക്സന്, ബാലചന്ദ്രന്, ശ്രീരാജ് തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു. നാട്ടുകാരോടൊപ്പം മച്ചാട് സ്കൂളിലെ കുട്ടി പൊലിസും, മലബാര്‍ എഞ്ചിനീയറിങ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ് അംഗങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കണ്ണികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."