കളത്തിലിറങ്ങാന്‍ ഒരുവട്ടം കൂടി; അഡ്വ: ഒ.എസ് നഫീസ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകും
കയ്പമംഗലം: ജില്ലാപഞ്ചായത്തംഗമായിരുന്ന ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ നിയമസഭയിലേക്ക് മത്സരിച്ചു വിജയിച്ചതിനാല്‍ ഒഴിവു വന്ന ജില്ലാ പഞ്ചായത്ത് കയ്പമംഗലം ഡിവിഷനിലേക്ക് ഒക്ടോബര്‍ 21 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്.സ്ഥാനാര്‍ഥിയായി അഡ്വ: ഒ.എസ്.നഫീസ മത്സരിക്കും.
ഇത് രണ്ടാം തവണയാണ് അഡ്വ: നഫീസ ജില്ലാ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പോരിനിറങ്ങുന്നത്. 2011 ലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പില്‍ സി.പി.ഐയിലെ അഫ്സ ഒഫൂറിനെതിരെ മത്സരിച്ചായിരുന്നു നഫീസ ആദ്യമായി തെരഞ്ഞെടുപ്പ് ഗോഥയിലേക്കിറങ്ങിയത്. എല്‍.ഡി.എഫ്.സ്ഥാനാര്‍ഥികള്‍ ഇരുപതിനായിരത്തോളം വോട്ടുകള്‍ക്ക് വിജയം കൈപിടിയിലൊതുക്കാറുള്ള കയ്പമംഗലം ഡിവിഷനില്‍ വെറും ആയിരത്തോളം വോട്ടുകള്‍ക്കാണ് യു.ഡി.എഫ്.സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച അഡ്വ: ഒ.എസ്.നഫീസ അന്ന് പരാജയപ്പെട്ടത്. എല്‍.ഡി.എഫിന്റെ ഉരുക്കൂ കോട്ടകളില്‍ തന്റെ വ്യക്തി പ്രഭാവം കൊണ്ട് വലിയ സ്വാധീനം ചെലുത്താന്‍ നഫീസക്ക് അന്ന് കഴിഞ്ഞിരുന്നു. ബള്‍ബ് ചിഹ്നത്തില്‍ സ്വതന്ത്ര വേഷത്തിലായിരുന്നു നഫീസഅങ്കത്തിനിറങ്ങിയത്. ഇത്തവണയും സ്വതന്ത്ര സ്ഥാനാര്‍ഥിയായി തന്നെയാണ് നഫീസ കളത്തിലിറങ്ങുന്നത്.
യാതൊരു വിധ പ്രശ്നങ്ങളമില്ലാതെ യു.ഡി.എഫ്.ഒറ്റക്കെട്ടായിട്ടാണ് നഫീസയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടുള്ളത്. ബി.ജി.വിഷ്ണുവാണ് നഫീസയുടെ എതിര് സ്ഥാനാര്‍ഥിയായി രംഗത്തുള്ളത്. നാളെ നടക്കുന്ന പത്രിക സമര്‍പ്പണത്തോടെ കയ്പമംഗലം വീണ്ടുമൊരു തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."