HOME
DETAILS

വിസ്മയമായി കുരുന്നു കണ്ടുപിടുത്തങ്ങള്‍; ശ്രദ്ധേയമായി സംസ്ഥാന ഇന്‍സ്‌പെയര്‍ ശാസ്ത്രപ്രദര്‍ശനം

  
backup
October 02 2016 | 02:10 AM

%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%af%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f


ആലുവ: ഏകദിന സംസ്ഥാന ഇന്‍സ്‌പെയര്‍ ശാസ്ത്രപ്രദര്‍ശനത്തിലെ കുരുന്നു കണ്ടുപിടുത്തങ്ങള്‍  വിസ്മയമായി.  മാറുന്ന കാലഘട്ടത്തിനും വളരുന്ന സാങ്കേതിക വിദ്യകള്‍ക്കും അനുസൃതമായി കുട്ടികളുടെ അറിവും ബുദ്ധിയും ഉയരുന്നതായി ശാസ്ത്ര പ്രദര്‍ശനത്തില്‍ കുട്ടികള്‍ തയ്യാറാക്കിയ പ്രൊജക്ടുകള്‍ വ്യക്തമാക്കുന്നു.
സോളാര്‍ വൈദ്യുതിയില്‍ മിക്‌സിയും ഗ്രൈന്ററുമെല്ലാം പ്രവര്‍ത്തിക്കുന്നത് കാണികള്‍ക്ക് കൗതുകമായി. തൊടുപുഴ വഴിത്തല എസ്.എസ് സ്‌കൂളിലെ അശ്വതി ടി. ബിജുവാണ് സോളാര്‍ വൈദ്യുതിയില്‍ മിക്‌സിയും ഗ്രൈന്ററും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള യന്ത്രമൊരുക്കിയത്. തെരുവ് നായ്കളെ തുരത്തി ഓടിക്കാന്‍ ജ്വലന വാതകം ഉപയോഗിച്ചുള്ള യന്ത്ര തോക്കാണ് ആലപ്പുഴ ആറാട്ടുപുഴ അദിനുല്‍ ഉലൂംഅപ്പര്‍ പ്രൈമറി സ്‌കൂളിലെ ആദിത്യ അവതരിപ്പിച്ചത്.
ഇത്തരത്തില്‍ നിരവധി കൗതുക കാഴ്ച്ചകളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നത്.
അഞ്ച് വിദ്യാര്‍ഥികള്‍ ദേശീയ തലത്തില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതിന് യോഗ്യരായി. ആലപ്പുഴ ഹരിപ്പാട് ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെ ആതിഥ്യചന്ദ്ര പ്രശാന്ത്, കോട്ടയം പ്ലാശനാല്‍ സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ ക്രിസ്റ്റോ ജോര്‍ജ്, വയനാട് പൂത്താടി ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി. ശ്രീലക്ഷ്മി, ഇടുക്കി തൊടുപുഴ വഴിത്തല എസ്.എസ് ഹൈസ്‌കൂളിലെ അശ്വതി ടി. ബിജു എന്നിവരാണ് ദേശീയ പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ യോഗ്യരായത്.
സംഘാടകരുടെ ഉത്തരവാദിത്വമില്ലായ്മയും വീഴ്ച്ചയും ശാസ്ത്ര മേഖലയിലെ കുരുന്നു മുന്നേറ്റത്തിനിടയിലും മേളയുടെ ശോഭകെടുത്തി. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 150 കുട്ടികള്‍ പങ്കെടുക്കേണ്ട പ്രദര്‍ശനത്തില്‍ എത്തിയത് 79 പേരാണ്. സമാപന സമ്മേളനം ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന മന്ത്രി സി. രവീന്ദ്രനാഥ്, മുഖ്യാതിഥി ഇന്നസെന്റ് എം.പി, അധ്യക്ഷന്‍ അന്‍വര്‍ സാദത്ത്, ഡി.പി.ഐ കെ.വി. മോഹന്‍കുമാര്‍, നോഡല്‍ ഓഫീസര്‍ ആര്‍. ഷിബു എന്നിവരും പരിപാടിക്കെത്തിയില്ല. ഫലപരിശോധനയുടെ പേരിലും വിവാദമുണ്ടായി.
വിധി കര്‍ത്താക്കള്‍ മൂന്ന് വിഭാഗമായി തിരിഞ്ഞ് പ്രദര്‍ശനം പരിശോധിക്കാനെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതനുസരിച്ച് ആദ്യസംഘം 11.30 ഓടെ പരിശോധിച്ചു പോയി. പിന്നീട് രണ്ടും മുന്നും വിധികര്‍ത്താക്കള്‍ പല വിദ്യാര്‍ത്ഥികളുടെയും പ്രൊജക്ടുകള്‍ കാണാനെത്തിയില്ല. മറ്റുള്ളവരെ വെറുതെ വൈകിട്ട് മൂന്ന് വരെ ഇരുത്തിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.
ഇതിന്റെ പേരില്‍ സമാപന സമ്മേളനം നടക്കുമ്പോള്‍ പുറത്ത് രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും പ്രതിഷേധവും നടന്നു. സംസ്ഥാന ഇന്‍സ്‌പെയര്‍ ശാസ്ത്രപ്രദര്‍ശനത്തിനെത്തിയവര്‍ക്ക് മതിയായ സൗകര്യം നല്‍കാത്തതിലും വിധി നിര്‍ണയത്തില്‍ വീഴ്ച്ച വരുത്തിയെന്നും ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമാപന സമ്മേളന വേദിയിലേക്ക് മാര്‍ച്ച് നടത്തി.
എ.ഡി.പി.ഐ ജെസി ജോസഫ് വേദിയില്‍ നിന്നും പുറത്തുവന്ന് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാമെന്ന് ഉറപ്പ് നല്‍കിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്.
യൂത്ത് കോണ്‍ഗ്രസ് ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പി.ബി. സുനീര്‍, നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക്, കെ.എസ്.യു താലൂക്ക് പ്രസിഡന്റ് പി.എച്ച്. അസ്ലാം, രാജേഷ് പുത്തനങ്ങാടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ആലുവ നിര്‍മല സ്‌കൂളില്‍ നടന്ന സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ ട്രോഫികള്‍ സമ്മാനിച്ചു. വൈസ് പ്രസിഡന്റ് ബി.എ അബ്ദുള്‍ മുത്തലിബ് അധ്യക്ഷത വഹിച്ചു. ഡി.പി.ഐ പ്രൊജക്ട് ഓഫീസര്‍ ദീപാ മാര്‍ട്ടിന്‍ പദ്ധതി വിശദീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  10 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  27 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  12 hours ago