തെറ്റായ നയങ്ങളാണ് പാകിസ്താനെ ഒറ്റപ്പെടുത്തുന്നതെന്ന് മുഷറഫ്
ഇസ്ലാമാബാദ്: തെറ്റാ നയങ്ങളാണ് പാകിസ്താനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്തുന്നതെന്ന് മുന്‍ പാക് പ്രധാനമന്ത്രി പര്‍വേശ് മുഷറഫ്. ഉറി ആക്രമത്തെ തുടര്‍ന്ന് പാകിസ്താന് ആഗോളതലത്തില്‍ ഒറ്റപ്പെടുന്ന സാഹചര്യത്തിലാണ് മുഷറഫിന്റെ പരാമര്‍ശം.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമാബാദില് നവംബറില്‍ നടക്കാനിരുന്ന സാര്‍ക്ക് ഉച്ചകോടി മാറ്റിവെച്ചിരുന്നു. എട്ടില്‍ ആറ് അംഗരാജ്യങ്ങളും പിന്മാറിയ സാഹചര്യത്തിലാണ് ഉച്ചകോടി മാറ്റിവെച്ചത്.
പാക് പ്രധാനമന്ത്രി നവാസ് ശെരീഫിനെതിരെ രൂക്ഷമായ ആരോപണമാണ് മുഷറഫ് നടത്തിയത്. ജനങ്ങള്‍ സര്‍ക്കാരിന്റെ അഴിമതിയില്‍ പൊറുതിമുട്ടിയിരിക്കുകയാണ്. 3500 ഡോളര്‍ കടമെുത്ത് ചെലവഴിച്ചെങ്കിലും ഒരു വന്‍ പദ്ധതി പോലും ഇതുവരെ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലെന്നും മുഷറഫ് ആരോപിക്കുന്നു.
ഇന്ത്യയെയും മുഷറഫ് വിമര്‍ശിച്ചു. പാകിസ്താന് ഭൂട്ടാനല്ലെന്ന് ഇന്ത്യ മനസിലാക്കണം. ഇന്ത്യയില്‍ എന്ത് അക്രമണമുണ്ടായാലും പാകിസ്താനെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണ് ഇന്ത്യയുടെ രീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."