HOME
DETAILS
MAL
ടാറ്റയുടെ യാത്രാ വാഹനങ്ങള്‍ക്ക് വില കൂട്ടുന്നു
backup
October 02 2016 | 12:10 PM
ന്യൂഡല്‍ഹി: യാത്രാ വാഹനങ്ങളുടെ വില കൂട്ടാന്‍ ടാറ്റ ആലോചിക്കുന്നു. വില വര്‍ധിപ്പിക്കുന്നതിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കുന്ന പണിയിലാണ് തങ്ങളിപ്പോഴെന്ന് യാത്രാ വാഹനങ്ങളുടെ യൂണിറ്റ് പ്രസിഡന്റ് മായാങ്ക് പരീക്ക്.
ഉപകരണങ്ങളുടെ വില വര്‍ധിച്ച സാഹചര്യത്തിലാണ് വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. മറ്റു കമ്പനികള്‍ ഇതിനകം വില മാറ്റിക്കഴിഞ്ഞെന്നും തങ്ങള്‍ കുറേക്കാലമായി വില മാറ്റിയിട്ടില്ലെന്നും മായാങ്ക് പരീക്ക് പറഞ്ഞു.
ഹ്യൂണ്ടായ്, മാരുതി സുസുക്കി തുടങ്ങിയ കമ്പനികള്‍ കഴിഞ്ഞ ഓഗസ്റ്റില്‍ വിലയില്‍ വര്‍ധന വരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."