മാറാക്കരയില്‍ വികസനമുന്നണി കടുത്ത വിഭാഗീയതയിലേക്ക്
പുത്തനത്താണി: സ്വാശ്രയ ഫീസ് വര്‍ധനവിലും തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കു നേരെയുള്ള അക്രമത്തിലും പ്രതിഷേധിച്ച് മാറാക്കരയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനനത്തെത്തുടര്ന്ന് വികസന മുന്നണി കടുത്ത വിഭാഗീയതയിലേക്ക്. മാറാക്കര ഗ്രാമപഞ്ചായത്തില്‍ ഭരണം നടത്തുന്നത് സി.പിഎം- കോണ്‍ഗ്രസ് അംഗങ്ങളുള്‍പ്പെട്ട വികസന മുന്നണിയാണ്. പ്രസിഡന്റ് മുന്‍.ഡി.സി.സി സെക്രട്ടറി വി മധുസൂദനനാണ്. ആകെയുള്ള ഇരുപത് സീറ്റില്‍ ഒന്‍പത് സീറ്റ് മുസ്ലിംലീഗും, രണ്ടുവിമതരും, ഒന്‍പത് സീറ്റ് വികസന മുന്നണിക്കുമാണ്. ഇതില്‍ ഭൂരിഭാഗം പേരും കോണ്‍ഗ്രസ് അനുഭാവികളാണ്. ഇടത് മന്ത്രിസഭക്കെതിരേയും മുഖ്യമന്ത്രിക്കെതിരേയും ശക്തമായ ഭാഷയില്‍ മുദ്രാവാക്യം വിളിക്കുകയും പിണറായിയുടെ കോലം കത്തിക്കുകയും ചെയ്തതാണ് സി.പി.എമ്മിനെ ചൊടിപ്പിച്ചത്.
പ്രതിപക്ഷകക്ഷിയെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാറിനെതിരേ ഇനി സമരങ്ങളുടെ പരമ്പര തന്നെ കേരളത്തിലുടനീളം നടക്കാന്‍ സാധ്യതയും കണക്കിലെടുക്കുമ്പോള്‍ പാര്‍ട്ടിക്ക് ഈ അവിശുദ്ധ കൂട്ട്കെട്ടുമായി മുന്നോട്ട് പോകുവാന്‍ കഴിയില്ലെന്ന് സി.പി.എം പറയുന്നത്.
കഴിഞ്ഞ ദിവസം നടന്ന ഏരിയാ കമ്മിറ്റിയില്‍ ഈ വിഷയം ശക്തമായ ചര്‍ച്ചക്ക് ഇടവരുത്തിയതായും കടുത്ത തീരുമാനങ്ങള്‍ രണ്ടണ്ട് ദിവസത്തിനകമുണ്ടണ്ടാവുമെന്നാണ് സി.പി.എം നേതൃത്വത്തില്‍ നിന്ന് ലഭിച്ച സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."