രാകേന്ദു സംഗീതോത്സവം ജനുവരിയില്‍
കോട്ടയം: രാകേന്ദു സംഗീതോത്സവം ജനുവരയില്‍ നടക്കും.സി.കെ ജീവന്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സാംസ്‌കാരിക സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണു പരിപാടി നടക്കുക.
കോട്ടയം എം.ടി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന സംഗീതോത്സത്തിന്റെ ലോഗോ മന്ത്രി വി.എസ് സുനില്‍കുമാര്‍ പ്രകാശനം ചെയ്തു.സ്‌കൂള്‍ മൈതാനത്തു സംഗീതഞ്ജരായ വൈക്കം രാജമ്മാള്‍, മാതംഗി സത്യമൂര്‍ത്തി എന്നിവരുടെ പ്രാര്‍ഥനാഗാനവും കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജിസ്റ്റും സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിയുമായ ഡോ. വി.എല്‍ ജയപ്രകാശിന്റെ വയലിന്‍ ഫ്യൂഷനും ഒരുക്കിയ സംഗീതസാന്ദ്രമായ അന്തരീക്ഷത്തിലാണു ക്രീയേറ്റിവ് ഡിസൈനര്‍ എസ്. രാധാകൃഷ്ണന്‍ രൂപകല്‍പന ചെയ്ത ലോഗോയുടെ പ്രകാശനം മന്ത്രി നിര്‍വഹിച്ചത്.
ട്രസ്റ്റ് ചെയര്‍മാന്‍ ഡിജോ കാപ്പന്‍ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, ടോമി കല്ലാനി, വി.ബി ബിനു, കെ അനില്‍കുമാര്‍, ആര്‍ട്ടിസ്റ്റ് സുജാതന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോണ്‍സ് വര്‍ഗീസ്, കുര്യന്‍ മാത്യു, എ.എം മാണി, ഡോ. തോമസ് കുരുവിള, ട്രസ്റ്റ് സെക്രട്ടറി കുര്യന്‍ തോമസ് കരിമ്പനത്തറയില്‍ എന്നിവര്‍ സംബന്ധിച്ചു.
രാകേന്ദു പുരസ്‌കാര വിതരണം, ഒ.എന്‍.വി, കാവാലം അനുസ്മരണ ഗാനസന്ധ്യകള്‍, മലയാളത്തിലെ പ്രണയഗാനസന്ധ്യ, ഹിന്ദി ചലച്ചിത്ര ഗാനസന്ധ്യ എന്നിവയാണ് ഇത്തവണത്തെ രാകേന്ദുവിലെ പ്രധാന പരിപാടികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."