HOME
DETAILS
MAL
മഹാരാഷ്ട്രയില്‍ ബീഫ് കഴിക്കാം; പുറത്തുനിന്നു കൊണ്ടുവരുന്ന ബീഫിന് നിരോധനമില്ലെന്ന് ഹൈക്കോടതി
backup
May 06 2016 | 07:05 AM
മുംബൈ: മഹാരാഷ്ട്രയില്‍ പുറത്തുനിന്ന് കൊണ്ടുവരുന്ന ബീഫ് കഴിക്കുന്നതോ കൈവശം വെക്കുന്നതോ നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി. അതേ സമയം പശുവിനേയും കാളയേയും കൊല്ലുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം തുടരും. സംസ്ഥാന സര്‍ക്കാരിന്റെ ബീഫ് നിരോധനത്തിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിച്ചാണ് ജസ്റ്റിസുമാരായ അഭയ് ഒക്കയും സുരേഷ് ഗുപ്തയും അധ്യക്ഷന്മാരായ ബെഞ്ച് ഉത്തരവിട്ടത്.
ഗോമാംസം നിരോധിച്ചുകൊണ്ടുള്ള ബില്ലിന് കഴിഞ്ഞ ഫിബ്രവരിയാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. അഞ്ചു വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയുമാണ് ഇതു പ്രകാരം ഗോമാംസം വില്‍ക്കുകയോ കഴിക്കുകയോ ചെയ്താല്‍ ലഭിച്ചിരുന്നത്. ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ നടന്നിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."