ഓര്‍ക്കിഡ് കുടുംബത്തിലേക്ക് 'ഡെന്‍ഡ്രോബിയം അനിലി'യും
കല്‍പ്പറ്റ:പശ്ചിമഘട്ട മലനിരകളിലെ ഓര്‍ക്കിഡ് കുടുംബത്തില്‍ നിന്നും ഡെന്‍ഡ്രോബിയം വര്‍ഗത്തില്‍പ്പെടുന്ന പുതിയ ഇനം സസ്യത്തെ കണ്ടെത്തി.
ഡെന്‍ഡ്രോബിയം അനിലി എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. ഇതു സംബന്ധിച്ച് അന്താരാഷ്ട്ര ജേര്‍ണലായ ഫിനിഷ് സുവോളജിക്കല്‍ ആന്റ് ബോട്ടാണിക്കല്‍ പബ്ലിഷിങ് ബോര്‍ഡിന്റെ 2016 ലെ പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വയനാട്ടിലെ പ്രശസ്തരായ വ്യക്തികളുടെ പേരില്‍ അറിയപ്പെടുന്ന അഞ്ചാമത്തെ സസ്യമാണിത്.
പുതിയ ഡെന്‍ഡ്രോബിയം സപീഷിസിന് ശാസ്ത്രജ്ഞനും എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ ഡയറക്ടറുമായ എന്‍. അനില്‍കുമാറിന്റെ പേരാണ് നല്‍കിയിട്ടുള്ളത്.
ഇദ്ദേഹം സസ്യ ശാസ്ത്രത്തിനു നല്‍കിയ പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണിത്.സസ്യത്തെ കണ്ടെത്തുന്നതിനായി എം.എസ്.എസ്.ആര്‍.എഫിലെ സാങ്കേതിക വിഭാഗം ജീവനക്കാരനും പരിസ്ഥിതി പ്രവര്‍ത്തകനായ പി.എം സലിം പിച്ചനും എം.ജി യൂനിവേഴ്‌സിറ്റിയിലെ ഡോ. ജോസ് മാത്യുവും അടങ്ങിയവരാണ് പ്രവര്‍ത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."