മമ്പുറം ആണ്ടുനേര്‍ച്ചക്ക് ഭക്തിനിര്‍ഭരമായ തുടക്കം
തിരൂരങ്ങാടി: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ 178ാമത് മമ്പുറം ആണ്ടുനേര്‍ച്ചക്കു കൊടിയേറി. ആത്മീയസായൂജ്യം തേടി ഇനിയൊരാഴ്ചക്കാലം വിശ്വാസികള്‍ മമ്പുറത്തേക്കൊഴുകും. അരനൂറ്റാണ്ടിലധികം കേരളീയ മുസ്ലിംകള്ക്ക് ആത്മീയതയുടെ നിലാവായും ആശ്വാസത്തിന്റെ തണല്‍മരമായും നിറഞ്ഞു നിന്ന ഖുത്തുബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ ആണ്ടുനേര്‍ച്ചക്ക് മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് തുടക്കം കുറിച്ചത്.
അസര്‍ നിസ്കാരാനന്തരം മഖാമില്‍ നടന്ന കൂട്ടസിയാറത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്കി.
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, മമ്പുറം ഖത്തീബ് വി.പി അബ്ദുല്ലക്കോയ,ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്, കെ.പി ശംസുദ്ദീന്‍ ഹാജി, സി.കെ മുഹമ്മദ് ഹാജി, ഡോ.യു.വി.കെ മുഹമ്മദ്, എസ്.കെ.പി.എം തങ്ങള്‍, കെ.സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, സലീം കുരുവമ്പലം സംബന്ധിച്ചു.
മഗ്രിബ് നിസ്കാരാനന്തരം മജ്ലിസുന്നൂര് ആത്മീയ സദസ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഇന്നുരാത്രി മതപ്രഭാഷണ സദസ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തും.
നാളെ സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും.
അഞ്ചിന് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ മുഹ്യിദ്ദീന് ഹുദവി പ്രഭാഷണം നടത്തും. ആറിന് വ്യാഴാഴ്ച സ്വലാത്ത് സദസിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. ഏഴിന് മതപ്രഭാഷണ വേദി സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഖലീല്‍ ഹുദവി തളങ്കര മുഖ്യ പ്രഭാഷണം നടത്തും.
എട്ടിന് ദുആ മജ്ലിസ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിക്കും.
വാവട് കുഞ്ഞിക്കോയ മുസ്ലിയാര് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.
ഈ മാസം ഒമ്പതിന് രാവിലെ 09:30 മുതല്‍ രണ്ടുമണി വരെ അന്നദാനം നടക്കും.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുറഹ്മാന് ജിഫ്രി കോഴിക്കോട് അധ്യക്ഷത വഹിക്കും.
ഉച്ചക്ക് രണ്ട് മണിക്ക് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന ഖതമ് ദുആ മജ്ലിസോടെ നേര്‍ച്ചക്ക് കൊടിയിറങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."