കോട്ടയം കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിക്കെതിരേ അഴിമതിയാരോപണം
കോട്ടയം: നാളികേരോല്പ്പന കമ്പനിയുടെ ഭരണസമിതിക്കെതിരേ അഴിമതിയാരോപണവുമായി ഒരു വിഭാഗം ഡയറക്ടര്‍ബോര്‍ഡംഗങ്ങള്‍ രംഗത്ത് . കോട്ടയം കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനി തുടങ്ങിയിട്ട് ഒരുവര്‍ഷം പിന്നിട്ടും ഇതുവരെ ഉല്പാദനം തുടങ്ങാതെ ചെയര്മാനുള്പ്പെടെയുള്ളവര് നിക്ഷേപ തുക ധൂര്‍ത്തടിക്കുകയാണെന്നും ഇതിനെതിരേ ആക്ഷന്‍ കൗണ്‍സിലില്‍ രൂപീകരിച്ച് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും ബോര്‍ഡംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എന്നാല്‍ കമ്പനി രജിസ്ട്രേഷന് ഘട്ടം മുതല്‍ അഴിമതി തുടങ്ങിയെന്നും 4.5 ലക്ഷത്തിന് നടത്തേണ്ട രജിസ്ട്രേഷന് 8.35 ലക്ഷം രൂപയ്ക്കാണ് നടത്തിയതെന്നും ഇവര്‍ ആരോപിക്കുന്നു. നാളികേര വികസന ബോര്‍ഡ് ചങ്ങാതിക്കൂട്ടം പദ്ധിക്കായി അനുവദിച്ച തുകയും കര്‍ഷകര്‍ക്ക് നല്‍കിയില്ല. കഴിഞ്ഞ ദിവസം നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ കമ്പനി ചെയര്‍മാനടക്കമുള്ളവരുടെ രാജിയും കമ്പനിക്കണക്കുകള് വോട്ടിനിട്ട് പാസാക്കണമെന്നും ആവശ്യപ്പെട്ടതോടെ ചെയര്‍മാനും മറ്റും മൈക്ക് ഓഫ് ചെയ്ത് പൊലിസ് സംരക്ഷണയില്‍ പുറത്തേക്ക് പോവുകയായിരുന്നെന്നും ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ പറയുന്നു. ചെയര്‍മാനുള്‍പ്പെടെ രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്നും ബോര്‍ഡംഗങ്ങളായ ജോമോന് എം.ജോസഫ്, സാജന്.കെ, എ.എന്‍.അനില്‍കുമാര്‍, ജോസഫ് എടത്തില്‍, ടോമിച്ചന് സ്കറിയ, പദ്മനാഭപിള്ള എന്നിവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."