വയോമിത്രം പദ്ധതി വ്യാപിപ്പിക്കും: ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളിലേക്കും വയോജനങ്ങള്‍ക്കായുള്ള വയോമിത്രം പദ്ധതി വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനതല വയോജനദിനാഘോഷം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരുവര്‍ഷത്തിനുള്ളില്‍ എല്ലാ നഗരങ്ങളെയും വയോജനമിത്രനഗരങ്ങളാക്കി മാറ്റും.കോര്‍പ്പറേഷനുകളില്‍ വയോമിത്രം പദ്ധതി നിലവിലുണ്ട്.
വയോജനങ്ങളുടെ ജീവിതാവസ്ഥ, പ്രശ്നങ്ങള്‍ എന്നിവ പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജുകളുള്‍പ്പടെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും വയോജനങ്ങള്‍ക്കായി പ്രത്യേക വാര്‍ഡ് ആരംഭിക്കും. ഇവിടെ പ്രത്യേക ശൗചാലയങ്ങള്‍ നിര്‍മിക്കും.
വൃദ്ധസദനങ്ങള്‍ കൂടുതല്‍ വയോജന സൗഹൃദമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വയോജനങ്ങള്‍ക്ക് മന്ത്രി ഉപഹാരവും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."