കത്തി നിര്‍മാണത്തിലെ അവസാനത്തെ കണ്ണിയും വിട വാങ്ങി
ബാലുശ്ശേരി: ജില്ലയ്ക്ക് അകത്തും പുറത്തും പേരും പെരുമയുമുള്ള കത്തി നിര്‍മാണത്തിന്റെ അവസാനത്തെ കണ്ണിയായ കുമാരനും വിട വാങ്ങിയതോടെ കുട്ടമ്പൂര്‍ കത്തി നിര്‍മാണം ഇനി ഓര്‍മകളില്‍ മാത്രമൊതുങ്ങും.
കുട്ടമ്പൂര്‍ കൊല്ലന്‍കണ്ടി തറവാടാണ് കത്തി നിര്‍മാണ വൈദഗ്ധ്യത്തിലൂടെ പേരും പ്രശസ്തിയുമാര്‍ജിച്ചത്. അന്യ ദേശങ്ങളില്‍ നിന്നും നിരവധി ആളുകള്‍ കത്തിക്കു വേണ്ടി കൊല്ലന്‍കണ്ടി തറവാട്ടിലെത്തിയിരുന്നു. പേനാ കത്തി, കഠാര എന്നിവ മാത്രമായിരുന്നു പ്രധാനമായും നിര്‍മിച്ചിരുന്നത്. കൃത്യമായി കാച്ചി ഊട്ടിയ അലക് മാന്‍കൊമ്പിന്റെ പിടിയില്‍ വില്ല് എന്ന കമ്പിയുടെ പിന്‍ബലത്തോടെ ഉറപ്പിച്ച് മുകളില്‍ ചീന വെള്ളിക്കെട്ടിനാല്‍ നിര്‍മിച്ച കത്തി ഏറെ ആകര്‍ഷകമാണ്. തറവാട്ടു കാരണവരായിരുന്ന വേലുക്കുട്ടിയില്‍ നിന്നും കൈമാറി നിര്‍മാണ വൈദഗ്ധ്യം കുമാരനില്‍ എത്തി നില്‍ക്കുകയായിരുന്നു. അധ്യാപകരായിരുന്ന രാമര്, അപ്പു, ചെക്കൂട്ടി എന്നിവരും കത്തി നിര്‍മാണ പാരമ്പര്യം കാത്തു സൂക്ഷിച്ചിരുന്നു. പുതിയ തലമുറ ഈ ജോലിയിലേക്ക് താല്‍പ്പര്യം കാണിക്കാത്തതിനാല്‍ കുമാരന്റെ വേര്‍പാടോടെ പ്രശസ്തമായ കത്തി നിര്‍മാണവും അസ്തമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."