ശമ്പളം ലഭിച്ചില്ല; കെ.എസ്.ആര്.ടി.സി തൊഴിലാളികള്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു
സുല്‍ത്താന്‍ ബത്തേരി: ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജില്ലയിലെ കെ.എസ് ആര്.ടി.സി തൊഴിലാളികള്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. യു.ഡി.എഫ് അനുകൂല സംഘടനയായ റ്റി.ഡി.എഫിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ മൂന്ന് ഡിപ്പോകളിലും നിരാഹാര സമരം നടത്തുന്നത്. ശമ്പളം ലഭിക്കുന്നതു വരെ സമരം തുടരാനാണ് തീരുമാനം.
സെംപ്റ്റംബര്‍ മാസത്തെ ശമ്പളം ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി റ്റി.ഡി.എഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന നിരാഹാര സമരത്തിന്റെ ഭാഗമായാണ് ജില്ലിയിലെ ഡിപ്പോകളിലും അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 30ന് ലഭിക്കേണ്ട ശമ്പളമാണ് ഒക്ടോബര്‍ മൂന്നായിട്ടും ലഭിക്കാത്തത്. എന്ന് ശമ്പളം ലഭിക്കുമെന്ന് ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് റ്റി.ഡി.എഫിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഡിപ്പോകളിലും നിരാഹാര ആരംഭിച്ചിരിക്കുന്നത്. സര്‍വിസ് മുടക്കം സംഭവിക്കാത്ത വിതം രണ്ട് പേര് വീതമാണ് സമരം നടത്തുന്നത്. ശമ്പളം ലഭിക്കുന്നത് വരെ നിരാഹാരം തുടരുമെന്നാണ് നേതാക്കള്‍ പറയുന്നത്.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കഴിഞ്ഞ ജൂലൈയിലും ഇതിനു സമാനമായ സാഹചര്യം ഉണ്ടായിരുന്നു. ശമ്പളം ലഭിക്കാന്‍ ഇനിയും കാലതാമസം ഉണ്ടായാല്‍ സമരത്തിന്റെ രൂപം മാറുമെന്നാണ് നേതാക്കളുടെ മുറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."