മടക്കര ഹാര്‍ബര്‍ സജീവമായി
ചെറുവത്തൂര്‍: ഇതര ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ബോട്ടുകള്‍ മത്സ്യങ്ങളുമായി എത്തിത്തുടങ്ങിയതോടെ മടക്കര ഹാര്‍ബര്‍ സജീവമായി. സെപ്റ്റംബര്‍ 30 വരെ ജില്ലയില്‍ നിന്നുള്ള ബോട്ടുകള്‍ മാത്രമായിരുന്നു ഇവിടേക്ക് മത്സ്യങ്ങളുമായി എത്തിയിരുന്നത്. ജില്ലയ്ക്ക് പുറത്തു നിന്നുള്ള ബോട്ടുകള്‍, വള്ളങ്ങള്‍ എന്നിവ ഒക്ടോബറില്‍ മാത്രമേ ഹാര്‍ബറില്‍ പ്രവേശിക്കാന്‍ പാടുള്ളൂ എന്ന തീരുമാനം നേരത്തെ തന്നെ കൈക്കൊണ്ടിരുന്നു. പ്രാദേശിക മത്സ്യബന്ധന തൊഴിലാളികള്‍ക്ക് തൊഴില്‍ പ്രതിസന്ധിയില്ലാതിരിക്കാന്‍ കോസ്റ്റല്‍ പൊലിസിന്റെ നേതൃത്വത്തില്‍ മടക്കരയില്‍ വിളിച്ച് ചേര്‍ത്ത യോഗതീരുമാനം ഇത്തവണ കര്‍ശനമായി നടപ്പിലാക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കന്യാകുമാരിയില്‍ നിന്നുള്‍പ്പെടെയുള്ള ബോട്ടുകള്‍ എത്തുന്നുണ്ട്. അയല, ആവോലി എന്നിവയാണ് കൂടുതലായും എത്തുന്നത്. മത്സ്യവരവ് വര്‍ധിച്ചതോടെ ആവശ്യക്കാരും ധാരാളമായി എത്തിത്തുടങ്ങിയിട്ടുണ്ട്. മെയ് 15 വരെ പുറത്തു നിന്നുള്ള ബോട്ടുകളും വള്ളങ്ങളും മടക്കരയിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."