വയോജനദിനത്തില്‍ മികവുറ്റ മാതൃക സൃഷ്ടിച്ച് ക്ലബ് പ്രവര്‍ത്തകര്‍
കാഞ്ഞങ്ങാട്: വൃദ്ധസദനങ്ങളിലെ വിളറിയ മുഖങ്ങളിലും നിര്‍ജീവ ചുമരുകളിലും ഒതുങ്ങി, ഭക്ഷ്യ ഘോഷത്തിലും ഗ്രൂപ്പ് ഫോട്ടോയിലും പതിവ് കാഴ്ച്ചയിലും ഒതുങ്ങുമായിരുന്ന വയോജന ദിനം സക്രിയമാക്കുകയാണ് ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ്. യൗവനും ആരോഗ്യവും സ്വന്തം മക്കളുടെ ഉന്നമനത്തിനായി നല്‍കി അനുഭവങ്ങളുടെ കനല്‍പഥം താണ്ടി യാതനയുടെ ചൂളയില്‍ പഥം വരുത്തിയ രക്ഷിതാക്കള്‍ വീട്ടിലിരിക്കുമ്പോള്‍, ആദരിക്കപ്പെടേണ്ടവരെ തിരിച്ചറിയാതെ വൃദ്ധസദനം തേടി പോകുന്നതിലെ യുക്തിയില്ലായ്മ തിരിച്ചറിഞ്ഞാണ് സ്വന്തം രക്ഷിതാക്കളെ മക്കള്‍ ആദരിക്കുന്ന പുതിയ മാതൃകയുമായി ക്ലബ് പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നത്.
ക്ലബ് അംഗങ്ങളുടെ പ്രായം ചെന്ന പിതാക്കളെ അവരുടെ വീടുകളിലെത്തി ആദരിക്കുകയും അവരോടൊപ്പം അനുഭവങ്ങള്‍ പങ്കുവച്ച് സമയം ചിലവഴിച്ചും സൗഹൃദം കൈമാറി. വയോജനദിനത്തോടനുബന്ധിച്ച് വിവിധ വീടുകളില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന പൗരന്മാരും ക്ലബ് അംഗങ്ങളുടെ പിതാക്കളുമായ ബെസ്‌ടോ മുഹമ്മദ് അതിഞ്ഞാല്‍, ബി.കെ അബ്ബാസ് ഹാജി നോര്‍ത്ത് കോട്ടച്ചേരി, സി.എച്ച് മുഹമ്മദ് മൗലവി ചിത്താരി, ശിവശങ്കരന്‍ നായര്‍ മാവുങ്കാല്‍, കക്കൂത്തില്‍ മമ്മുഞ്ഞി ഹാജി ചിത്താരി, സി.പി കുഞ്ഞബ്ദുല്ല ഹാജി ചിത്താരി, കുളത്തിങ്കാല്‍ മൂസ ഹാജി വി.പി റോഡ് എന്നിവരെയാണ് വയോജനദിനത്തില്‍ ആദരിച്ചത്. ഖാലിദ് സി പാലക്കി, അന്‍വര്‍ ഹസന്‍, യൂറോ കുഞ്ഞബ്ദുല്ല, പി.എം അബ്ദുല്‍ നാസര്‍, എം.ബി ഹനീഫ്, സി.പി സുബൈര്‍, ബഷീര്‍ കുശാല്‍, ഷംസുദ്ദീന്‍ മാട്ടുമ്മല്‍, ഷുക്കൂര്‍ ബെസ്‌ടോ, അബൂബക്കര്‍ ഖാജ, ഷൗക്കത്തലി, ഹകീം കക്കൂത്തില്‍, അഷറഫ് കൊളവയല്‍, ഹാറൂണ്‍ ചിത്താരി തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."