കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ സഹായിച്ച പരാതിക്കാരനെ ആദരിച്ചു
മരട്: കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ വിജിലന്‍സിനെ കൊണ്ട് പിടിപ്പിച്ച പരാതിക്കാരനെ പൊതുജനമധ്യത്തില്‍ ആദരിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കുണ്ടന്നൂര്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച പരിപാടി വേറിട്ടതായി . പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം രഞ്ജിത് രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു.
പരാതിക്കാരനായ കലൂര്‍ സ്വദേശി ഡാല്‍സണ്‍ വര്ഗ്ഗിസിനെയാണ് ആദരിച്ചത്. ഡാല്‍സന്റെ ഫിഷ്, ഡ്രൈ ചിപ്സ് കയറ്റുമതിസ്ഥാപനത്തിന്റെ മരടിലെ ഓഫിസിന് ലൈസന്‍സ് നല്കാന് അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് പറയപ്പെടുന്നത്. മരട് നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എസ്.നിയാസിനെയാണ് വിജിലന്‍സ് ഡി.വൈ.എസ്.പി എം.എന്‍ രമേഷിന്റെ നേതൃത്വത്തില്‍ കൈക്കൂലി വാങ്ങിയ ഉടന്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കയ്യോടെ പിടികൂടുകയായിരുന്നു.
കൈക്കൂലി ആവശ്യപ്പെടുന്നതുള്‍പ്പെടെയുള്ള ഫോണ്‍ സന്ദേശങ്ങളും, ദൃശ്യങ്ങളും റെക്കോഡ് ചെയ്ത് ഡാല്‍സണ്‍ വിജിലന്‍സ് സംഘത്തെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു നടപടികളു അറസ്റ്റും നടന്ന്. ഇന്നലെ വൈകിട്ട് നഗരസഭാ കവാടത്തിനു മുന്നില്‍വച്ച് ഡാല്സനെപൂച്ചെണ്ട് നല്കി ആദരിച്ചു. തുടര്‍ന്ന് കുണ്ടന്നൂര്‍ ജംഗ്ഷനിലേക്ക് പ്രകടനമായെത്തിയ ശേഷം പൊതുസമ്മേളനവും നടത്തി. പാര്‍ട്ടി ജില്ലാ കണ്‍വിനര്‍ ഷക്കിര്‍ അലി തൃപ്പൂണിത്തുറമണ്ഡലം കണ്‍വീനര്‍ എം.ജെ.പിറ്റര്‍, ജില്ലാ കമ്മിറ്റി അംഗം രഞ്ജിത് രാജേന്ദ്രന്, അലിയാര്, കബിര്‍ കൊച്ചി, പരമേശ്വരന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."