ഗാന്ധിജയന്തി ദിനാചരണം
മുതുകുളം: തച്ചടി പ്രഭാകരന്‍ സ്മാരക സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനാചരണം നടത്തി. രാവിലെ പുഷ്പാര്‍ച്ചനക്കു ശേഷം നടന്ന അനുസ്മരണ സമ്മേളനം ഡിസിസി വൈസ് പ്രസിഡന്റ് വേലന്‍ചിറ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. അപ്പു പുത്തന്‍പുരയില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി അംഗം കെ. മോഹനന്‍, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ബി. അബിന്‍ഷ, സിപിഎം കണ്ടല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം. പുഷ്‌കരന്‍, സിപിഐ കണ്ടല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി. ഗോപീകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്നു സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന മണ്‍മറഞ്ഞു പോയ നേതാക്കളുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന 'സ്മൃതി' പരിപാടി ഡിസിസി ജനറല്‍ സെക്രട്ടറി എന്‍. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. കണ്ടല്ലൂര്‍ ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് ബിജു ഈരിക്കല്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
പിന്നീട് നടന്ന ഘോഷയാത്ര ഗ്രാമ പഞ്ചായത്ത് അംഗം ആര്‍. ബിന്ദു ഫ്‌ലാഗ് ഓഫ് ചെയ്തു. ഘോഷയാത്ര കായംകുളം ശ്രീരാമകൃഷ്ണാശ്രമത്തില്‍ എത്തിച്ചേര്‍ന്നതിനു ശേഷം സമൂഹസദ്യ നടന്നു. സമാപന സമ്മേളനം കെപിസിസി എക്‌സിക്യൂട്ടീവ് അംഗം ഇ. സമീര്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ വി.കെ. സിദ്ധാര്‍ഥന്‍ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ചെയര്‍മാന്‍ എ. ഇര്‍ഷാദ്, എഐടിയുസി ജില്ലാ സെക്രട്ടറി എ. അജികുമാര്‍, ഭാസികാനാമുറി, രതീഷ്‌കുളക്കയില്‍, സദാനന്ദന്‍പുതിയവിള, ഒ. ശിവപ്രഭ, റഹിം കാട്ടില്‍, പ്രേംജി, ഗ്രാമ പഞ്ചായത്ത് അംഗം എം. രമ്യ, നളിനിബു, ഹരിലാല്‍, രാധമ്മഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."