HOME
DETAILS

ചര്‍ച്ച പാളി; സ്വാശ്രയവിഷയം അടഞ്ഞ അധ്യായമാണെന്ന് മാനേജ്‌മെന്റുകള്‍

  
backup
October 04 2016 | 10:10 AM

%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%aa%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%af%e0%b4%b5%e0%b4%bf

തിരുവനന്തപുരം: സ്വാശ്രയപ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും മാനേജ്‌മെന്റ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പാളി. മെറിറ്റ് സീറ്റില്‍ ഫീസിളവും സ്‌കോളര്‍ഷിപ്പും ഉണ്ടാവില്ലെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍. മെറിറ്റ് സീറ്റില്‍ ചേരുന്ന പാവപ്പെട്ടവര്‍ വര്‍ധിപ്പിച്ച ഫീസ് അടയ്ക്കുക തന്നെ വേണമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ സൂചിപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനുമായും ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായും മാനേജ്‌മെന്റ് പ്രതിനിധികള്‍ ഉച്ചയ്ക്കുശേഷമാണ് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ മെറിറ്റ് സീറ്റില്‍ ഫീസിളവിനെ കുറിച്ചു നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോ വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആരും തന്നെ ചര്‍ച്ചയില്‍ മുന്നോട്ടുവച്ചിട്ടില്ലെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. അതിനാല്‍ തന്നെ മെറിറ്റ് സീറ്റില്‍ യാതൊരു വിധത്തിലുള്ള ആനുകൂല്യവും ഉണ്ടാകില്ലെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.

കരാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പ്രതിനിധകളോട് പറഞ്ഞു. ചര്‍ച്ച സമവായമാകാത്തതിനാല്‍ ഇനി സ്വാശ്രയവിഷയത്തില്‍ ചര്‍ച്ചയുണ്ടാകില്ലെന്നും ഇത് അടഞ്ഞവിഷയമാണെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുന്നംകുളത്ത് ബസ് മറിഞ്ഞ് 10 പേർക്ക് പരിക്ക്; തൃശൂർ-കുന്നംകുളം റോഡിൽ ഗതാഗതം സ്തംഭിച്ചു

Kerala
  •  20 days ago
No Image

ആര്‍എസ്എസ് ശതാബ്ദി ആഘോഷം: ക്ഷണിച്ചെങ്കിലും ഗള്‍ഫ്, അറബ് പ്രതിനിധികള്‍ വിട്ടുനിന്നു; പങ്കെടുത്തത് 50 ലധികം നയതന്ത്രജ്ഞര്‍

oman
  •  20 days ago
No Image

സ്വകാര്യ ബസ്സുകളിലെ ജീവനക്കാർക്ക് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം; ഹൈക്കോടതി

Kerala
  •  20 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത

Kerala
  •  20 days ago
No Image

വിജയം നഷ്ടമായത് കണ്മുന്നിൽ; ഏരീസ് കൊല്ലം സെയിലേഴ്‌സിനെ വീഴ്ത്തി ആലപ്പി

Cricket
  •  20 days ago
No Image

നടക്കാൻ അറിയുമോ? എങ്കിൽ ദുബൈയിൽ ആമസോൺ ജോലി തരും; പദ്ധതിക്ക് അം​ഗീകാരം നൽകി ഷെയ്ഖ് ഹംദാൻ

uae
  •  20 days ago
No Image

നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരില്‍ നിരന്തര പീഢനം; ബെംഗളൂരുവില്‍ യുവ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജീവനൊടുക്കി

National
  •  20 days ago
No Image

ഒമ്പത് മാസങ്ങൾക്ക് ശേഷം കാനഡയിൽ ഇന്ത്യൻ സ്ഥാനപതി; ദിനേശ് കെ. പട്‌നായിക് ചുമതലയേൽക്കും

National
  •  20 days ago
No Image

777 മില്യൺ ഡോളറിന്റെ ബിറ്റ്‌കോയിൻ: പക്ഷേ അയൺകീ വാലറ്റിന്റെ പാസ്‌വേഡറിയില്ല; നിധികാക്കും ഭൂതം പോലൊരാൾ!

International
  •  20 days ago
No Image

വയനാട് ചുരത്തിലെ മണ്ണിടിച്ചില്‍; ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം

Kerala
  •  20 days ago