HOME
DETAILS

ഇന്ത്യയുടെ തല എല്ലായിപ്പോഴും ഉയര്‍ന്നുതന്നെയിരിക്കും: രാജ്‌നാഥ് സിംഗ്

  
backup
October 04 2016 | 11:10 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%b2-%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%af%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa

ജമ്മു കശ്മിര്‍: രാജ്യത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയുടെ തല എല്ലായിപ്പോഴും ഉയര്‍ന്നുതന്നെയിരിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

രാജ്യത്തെ കുട്ടികള്‍ക്കുപോലും നമ്മുടെ സൈന്യത്തില്‍ വിശ്വാസമാണ്. ഇന്നുവരെ രാജ്യത്തിനുവേണ്ടി സൈന്യം ചെയ്തതെല്ലാം വളരെ ബഹുമാനത്തോടെ കാണുന്നു.രാജ്യത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ഇന്ത്യ തയാറല്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.


രാജ്യത്തിന്റെ മുഴുവന്‍ പിന്തുണയും സൈന്യത്തിനുണ്ടെന്നും രാജ്‌നാഥ് കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."