HOME
DETAILS

നെല്‍വയല്‍ - നീര്‍ത്തട സംരക്ഷണ നിയമഭേദഗതി പിന്‍വലിച്ചു

  
Web Desk
October 04 2016 | 13:10 PM

%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%9f-%e0%b4%b8%e0%b4%82

തിരുവനന്തപുരം: നെല്‍വയല്‍ - നീര്‍ത്തട സംരക്ഷണത്തിന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു.


2008 നു മുന്‍പ് നികത്തിയ വയലുകള്‍ ന്യായവിലയുടെ 25 % അടച്ച് ക്രമപ്പെടുത്താം എന്ന ഭേദഗതിയാണ് പിന്‍വലിച്ചത്.

നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കഴിഞ്ഞ എല്‍.ഡി.എഫ് യോഗം തീരുമാനമെടുത്തിരുന്നു.

പുതിയ ബില്‍ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.

വീട് വയ്ക്കുന്നതിന് നഗരങ്ങളില്‍ അഞ്ച് സെന്റുവരേയും ഗ്രാമങ്ങളില്‍ പത്ത് സെന്റുവരേയും പ്രത്യേക അനുമതി വാങ്ങി വയല്‍ നികത്താന്‍ അനുമതി നല്‍കുന്നതായിരിക്കും പുതിയ ബില്‍.

പുതുക്കിയ ഡാറ്റാബാങ്കിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നിലം നികത്തലിന് നിയമസാധുതയുണ്ടാകൂവെന്നു പുതിയ നിയമ ഭേദഗതിയില്‍ പറയുന്നു.

പരാതികള്‍ക്ക് പരിഹാരം കാണാന്‍ നിലവിലെ ഡാറ്റാബാങ്കിനെ പൂര്‍ണമായും ഒഴിവാക്കി പുതിയ ഡാറ്റാബാങ്കിന്റെ അടിസ്ഥാനത്തിലാകും ഭൂമി തരംതിരിവ് നടത്തുക.


വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലംനികത്തി കരഭൂമിയാക്കിയിട്ടും ഇപ്പോഴും രേഖകളില്‍ നിലമായി കിടക്കുന്ന ഭൂമിയില്‍ വീട് വയ്ക്കാന്‍ കഴിയാതെ കഷ്ടപ്പെടുന്നവരും പുതിയ ബില്ലില്‍ സ്ഥാനം പിടിച്ചേക്കും.


പഴയ വീട് പൊളിച്ച് പുതിയ വീട് പണിയാന്‍ പോലും നിയമ തടസമുണ്ടായിരുന്നവര്‍ക്കും അനുകൂല നിലപാടാണ് പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തണ്ണീര്‍ത്തടങ്ങളും ഭൂഗര്‍ഭ ജലസ്രോതസുകളും അടക്കം പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങള്‍ പ്രത്യേകം പരിഗണിക്കുമെന്നും ജില്ലയില്‍ എവിടെയും ഭൂമിയില്ലെന്ന് തെളിയിക്കുന്നവര്‍ക്ക് നിബന്ധനകളോടെ വീടുവയ്ക്കാന്‍ അനുമതി നല്‍കുമെന്നും എന്നാല്‍ നികത്തിയ ഭൂമി ക്രമപ്പെടുത്തുന്നത് ഒരു സര്‍വെ നമ്പറില്‍ ഒന്നുമാത്രമെന്നതടക്കം നിബന്ധനകളുണ്ടാകുമെന്നും ഭേദഗതി ബില്ലില്‍ പറയുന്നു.


നിലംനികത്തല്‍ നടപടികള്‍ റവന്യു ഉദ്യോഗസ്ഥരുടെ പരിധിയില്‍ മാത്രം ഒതുങ്ങുന്ന പതിവിനും പുതിയ നിയമം വരുന്നതോടെ മാറ്റം വരികയാണ്. സംസ്ഥാനത്തു നിലം നികത്തലിനെതിരേ നടപടിയെടുക്കാന്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് പുറമെ ഇനി കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഇടപെടാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി

Saudi-arabia
  •  8 minutes ago
No Image

ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്

International
  •  12 minutes ago
No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം തൊഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  24 minutes ago
No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  an hour ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  an hour ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  8 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  8 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  9 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  9 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  9 hours ago