HOME
DETAILS

ദേശീയ വന്യജീവി വാരാഘോഷം; ആനയൂട്ട് നടത്തി

  
backup
October 04, 2016 | 6:43 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%b0%e0%b4%be%e0%b4%98%e0%b5%8b%e0%b4%b7%e0%b4%82


സുല്‍ത്താന്‍ ബത്തേരി: ചോറ്, റാഗി വിഭവങ്ങള്‍, കരിമ്പ്, ശര്‍ക്കര, കൈതച്ചക്ക, തണ്ണിമത്തന്‍ തുടങ്ങി വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ ആന ക്യാംപിലെ ഗജവീരന്മാര്‍ക്ക് ഇന്നലെ സദ്യവട്ടം കുശാലായിരുന്നു. ദേശീയ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായാണ് ആനയൂട്ടും ഗജപൂജയും നടത്തിയത്.
ക്യാംപിലെ കുട്ടിക്കുറുമ്പന്മാരടക്കം ആറു ആനകളെയാണ് ഊട്ടിയത്. രാവിലെ തന്നെ ക്യാംപിലെ കുട്ടിക്കുറുമ്പന്‍മാരായ അമ്മു, അപ്പു, ചന്തു എന്നീ കുട്ടിയാനകളെയും താപ്പാനകളായ സൂര്യ, കഞ്ചു, പ്രമുഖ എന്നീ ആനകളേയും കുളിപ്പിച്ച് കുറി വരച്ച്് ഊട്ടുപുരയ്ക്ക് സമീപത്തെ പ്രത്യേക സ്ഥലത്ത് എത്തിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ആന ക്യാംപ് കോളനിയിലെ മുതിര്‍ന്ന അംഗം മാച്ചി ഗജപൂജ നടത്തി. താപ്പാനയായ കുഞ്ചുവിന് ഊട്ടി നൂല്‍പ്പുഴ പഞ്ചായത്ത് പ്രിസഡന്റ് കെ. ശോഭന്‍കുമാര്‍ ആനയൂട്ട് ഉദ്ഘാടനം ചെയ്തു. ആനയൂട്ട് കാണാനായി നരവധി പേരാണ് ക്യാംപിലെത്തിയത്. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ്‌കുമാര്‍ അധ്യക്ഷനായി. പഞ്ചായത്ത് അംഗം പുഷ്പ ഭാസ്‌ക്കരന്‍. എലിഫന്റ് സ്‌ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ആര്‍. വിനോദ്് സംസാരിച്ചു. അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരായ ഹീരാലാല്‍, അജിത് കെ രാമന്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാസ്ബോൾ യുഗത്തിന് അന്ത്യം; ന്യൂസിലൻഡിനോടേറ്റ പരമ്പര തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് പരിശീലക സ്ഥാനം ഒഴിഞ്ഞ് ബ്രെൻഡൻ മക്കല്ലം

Cricket
  •  12 days ago
No Image

റഫ്ഹയുടെ മരുഭൂമിക്ക് മുകളില്‍ ആകാശ വിസ്മയം; മില്‍കി വേ അപൂര്‍വ കാഴ്ച ആസ്വദിച്ച് നക്ഷത്രപ്രേമികള്‍

Saudi-arabia
  •  12 days ago
No Image

ഇതൊരു ഫുട്ബോൾ മത്സരം മാത്രം, മറ്റൊന്നാക്കി മാറ്റരുത്; ഇംഗ്ലണ്ടുമായുള്ള രാഷ്ട്രീയ പകയുടെ ചൂട് കുറയ്ക്കാൻ ലയണൽ സ്കലോണി

Football
  •  12 days ago
No Image

ഒരു യുഗത്തിന്റെ അന്ത്യം! 1,605 ദിവസങ്ങൾക്ക് ശേഷം ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനം കൈവിട്ട് ഇന്ത്യ

Cricket
  •  12 days ago
No Image

ഞങ്ങളെ കൊള്ളയടിച്ചു, റഫറി ഇംഗ്ലണ്ടിനെ രക്ഷിച്ചു; ഫിഫ ലോകകപ്പ് ക്വാർട്ടറിന് പിന്നാലെ റഫറിക്കെതിരെ ഹാലണ്ടിന്റെ പിതാവ്

Football
  •  12 days ago
No Image

ആര് ജയിച്ചാലും അവർ ഫൈനലിൽ ഉണ്ടാകില്ല! ലോകകപ്പ് സെമിക്ക് തൊട്ടുമുമ്പ് അസാധാരണ തീരുമാനവുമായി ഫിഫ?

Football
  •  13 days ago
No Image

ലോകകപ്പിലെ വിസ്മയം; പുതിയ ജീവിവർഗത്തിന് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹയുടെ പേര്!

Football
  •  13 days ago
No Image

മറഡോണയുടെ സിംഹാസനത്തിൽ ജൂഡ്! ചരിത്ര റെക്കോർഡോടെ നോർവേയെ തകർത്ത് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച് ബെല്ലിങ്ഹാം

Football
  •  13 days ago
No Image

യുവതിയുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍; പണമെത്തിയത് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട്; മരുതോങ്കര സ്വദേശിനി കീര്‍ത്തന ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍

Kerala
  •  13 days ago
No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  13 days ago